കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 120 കിലോ കഞ്ചാവാണ് സിറ്റി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ പന്തീരങ്കാവിൽവച്ചാണ് ലോറി പിടകൂടിയത്. അറുപത് പായ്ക്കറ്റുകളിലാക്കി ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയത്.

ഒഡീഷയിലെ റായ്ഗഡിൽ നിന്നാണ് കഞ്ചാവെത്തിച്ചതെന്ന് ലോറി ഡ്രൈവർ മൊഴി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News