ഒരുമിച്ചുള്ള ചിത്രം ദുരുപയോ​ഗം ചെയ്തു ​ഗായകൻ ഭവീന്ദര്‍ സിംഗിനെതിരേ നിയമനടപടിക്ക് അമല പോൾ

സുഹൃത്ത് ഭവീന്ദര്‍ സിംഗിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നടി അമലാ പോളിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി.

സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിച്ചതിനാണ് നടിയ്ക്ക് മുന്‍ കാമുകന്‍ ഭവീന്ദര്‍ സിംഗിന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ അനുമതി ലഭിച്ചത്.

2018ല്‍ സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. വളരെ രഹസ്യമായി നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തില്‍ പ്രചരിച്ചത്.

ചിത്രങ്ങള്‍ ഭവീന്ദര്‍ സിംഗാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

എന്നാല്‍ തന്റെ അനുമതി ഇല്ലാതെയാണ് ഭവീന്ദര്‍ ചിത്രങ്ങള്‍ പങ്കുവച്ചതെന്നാണ് താരം പറയുന്നത്. അമലയുടെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ പലരും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

അല്പ സമയത്തിനകം തന്നെ ഭവീന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും അമലയുടെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

2014ല്‍ സംവിധായകന്‍ എ എല്‍ വിജയ്‌യെ വിവാഹം ചെയ്ത് അമലാ പോള്‍ 2016ല്‍ വിവാഹ മോചനം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News