ഐ ഫോണിന്റെ പേരിലും കള്ളവാർത്ത

തിരുവനന്തപുരം: നറുക്കെടുപ്പിലുടെ ലഭിച്ച ഐ ഫോണിന്റെ പേരിലും മനോരമയുടെ കള്ളവാർത്ത. പെട്ടിപോലും പൊട്ടിക്കാതെ തിരികെ ഏൽപിച്ച ഫോണിൽ സിംകാർഡ്‌ ഉപയോഗിച്ചുവെന്നും അവ ഇളക്കി മാറ്റി തിരികെ ഏൽപിച്ചുവെന്നുമാണ്‌ വാർത്ത.

യുഎഇ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ്‌ അഡീഷണൽ സ്‌റ്റേറ്റ്‌ പ്രൊട്ടോക്കാൾ ഓഫീസർ എ പി രാജീവന്‌ ഫോൺ ലഭിച്ചത്‌. പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി ഹബീബ്‌ ഖാന്‌ വാച്ചും നറുക്കെടുപ്പിൽ ലഭിച്ചിരുന്നു.

അഞ്ച്‌ ഐ ഫോൺ സ്വപ്നയ്ക്ക്‌ നൽകിയതായി യുണിടാക്‌ എംഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണാണ്‌ നറുക്കെടുപ്പിന്റെ ഭാഗമായി നൽകിയതെന്ന വിവരം പുറത്തുവന്നതോടെയാണ്‌ തനിക്ക്‌ സമ്മാനമായി ലഭിച്ച ഫോൺ കവർപോലും പൊട്ടിക്കാത്ത നിലയിൽ തിരികെ ഏൽപിച്ചത്‌.

ഒരു ഫോൺ എം ശിവശങ്കറിന്‌ ലഭിച്ചതായ വിവരവും പുറത്തു വന്നിരുന്നു. മറ്റൊരു ഫോൺ കാട്ടാക്കട സ്വദേശിപ്രവീൺ രാജിൽനിന്ന്‌ വിജിലൻസ്‌ പിടിച്ചെടുത്തു. ബാക്കി രണ്ട്‌ ഫോൺ ആർക്ക്‌ ലഭിച്ചുവെന്ന്‌ കണ്ടെത്തിയിട്ടില്ല. 2019 ഡിസംബർ രണ്ടിന്‌ നടന്ന ആഘോഷതതിലാണ്‌ നറുക്കെടുപ്പ്‌ നടന്നത്‌. മുമ്പും യുഎഇ ദിനാഘോഷത്തിന്റെ ഭാഗമായി നറുക്കെടുപ്പ്‌ നടത്തി സമ്മാനങ്ങൾ നൽകാറുണ്ട്‌.

ഫോണിനൊപ്പം ഇയർഫോൺ, യുഎസ്‌ളബി കാബിൾ, ചാർജർ എന്നിവയും കൈമാറിയവയിൽ ഉണ്ട്‌. ഇവ ലഭിച്ചതായി പൊതുഭരണ വകുപ്പ്‌ അണ്ടർ സെക്രട്ടറിയുടെ റസീറ്റും രാജിവന്‌ ലഭിച്ചിട്ടുണ്ട്‌.

ഫോണിണോപ്പം നൽകിയ റിപ്പോർട്ടിൽ പാക്ക്‌ പൊളിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. അതേ സമയം ഈ ഫോൺ ചൊവ്വാഴ്‌ച പൊതുഭരണ വകുപ്പ്‌ വിജിലൻസിന്‌ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News