എന്തുകൊണ്ട് AMONG US ഇത്രത്തോളം ഹരമാകുന്നു.കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട ഗെയിം ആപ് AMONG US

Among Us

വളരെയധികം പ്രചാരത്തിലുള്ള ഒരു ഗെയിം ആപ്പ് ആണ് Among Us. പബ്ജി നിരോധിച്ചതിന് ശേഷം എല്ലാവരും ഇപ്പോൾ Among Us എന്ന് ഗെയിമിന്റെ സ്റ്റ്രീമിങ്ങിലാണ്.ഇപ്പോൾ 10കോടിയിൽ ഏറെ ആളുകളാണ് Amoung us ഗെയിം കളിക്കുന്നത് .Among Us ആപ് അത്ര പുതിയതൊന്നുമില്ല .15 ജൂൺ 2018 മുതൽ അമേരിക്കൻ കമ്പനി
ആപ്പ്സ്റ്റോറിൽ ലഭ്യമായിരുനെങ്കിലും ഈ ലോക്ക് ഡൌൺ കാലത്താണ് വൈറൽ ആയത്.പുതിയ പുതിയ അപ്ഡേറ്റ്സ് വന്നുകൊണ്ടിരുന്നു എന്നത് കളിയോടുള്ള ഹരം കൂട്ടി. ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റ്, 2 നവംബർ 2020നായിരുന്നു.

കളിക്കാൻ വളരെ എളുപ്പവുമാണ് രസകരവുമാണ് എന്നാണ് കുട്ടികളുടെ വാദം. ഒരു പകർച്ചവ്യാധിക്കിടയിൽ വെർച്വൽ സോഷ്യലൈസിംഗ് ചെയ്യുന്നതിനുള്ള മികച്ച വിനോദങ്ങളിലൊന്നായി ഇത് മാറിയിരിക്കുന്നു.മാഫിയ, വെർ‌വോൾഫ് പോലുള്ള  ഗെയിമുകളുടെ പട്ടികയിലേക്ക് Among Usഉം എത്തി കഴിഞ്ഞു. സ്പേസിൽ നടക്കുന്ന ഗെയിം ആയാണ് Among Us ഡിസൈൻ ചെയ്തിരിക്കുന്നത്.സ്പേസ്ഷിപ്പിനുള്ളിൽ നടക്കുന്ന ഒരു ഗെയിമായതുകൊണ്ടു തന്നെ വളരെ വിശാലമായ ക്യാൻവാസാണ് കളിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.പല തരത്തിലുള്ള മുറികൾ ഇവിടെയുണ്ട്.മറ്റൊരു പ്രത്യേകത ഒരു ടീം ആയിട്ടായിരിക്കും കളി തുടങ്ങുന്നത് .ഒരു സ്‌പേസ്‌ഷിപ്പിനെ സംരക്ഷിക്കുന്ന ടീമംഗങ്ങൾ എന്ന നിലയിലാണ് കളി തുടങ്ങുക.എന്നാൽ ടീമായി ജോലി ചെയ്യുമ്പോൾ തന്നെ ആ ടീമിനെ തകർക്കാൻ ചില വഞ്ചകർ ആ ടീമിൽ തന്നെ ഉണ്ടാകും.ഇമ്പോസ്റ്റെർസ് എന്നാണ് അവരെ വിളിക്കുന്നത്. ടീം വർക്കിന്റെയും വിശ്വാസവഞ്ചനയുടെയും ഒരു മൾട്ടീപ്ലയെർ ഗെയിം ആണ് Among Us.

4 മുതൽ 10 കളിക്കാർക്ക് വരെ ഓൺലൈനിൽ കളിയ്ക്കാൻ പറ്റുന്ന ഒരു രസകരമായ കളിയാണ് Among Us .ഒരു ഗ്രൂപ്പായി കളി തുടങ്ങുന്നു.ആ ഗ്രൂപ്പിൽ ഒരു വഞ്ചകനുണ്ടായിരിക്കും എന്ന് നേരത്തെ തന്നെ അറിയാം .അത് ചിലപ്പോൾ നിങ്ങളാകാം ,അല്ലെങ്കിൽ മറ്റുള്ളവരാകാം. വഞ്ചകനെ കണ്ടെത്തുക എന്നതും ,സ്വയം വഞ്ചകനാണെങ്കിൽ അത് മറച്ചു വെക്കുക എന്നതുമാണ് കളിയുടെ രസം .

നിങ്ങൾ ക്രൂമേറ്റ് ആണെങ്കിൽ നിങ്ങൾക്ക്  തന്നിട്ടുള്ള എല്ലാ ജോലികൾ പൂർത്തിയാകുകയോ ആ കളിയിലെ വഞ്ചകനെ കണ്ടത്തുകയോചെയ്യണം.നിങ്ങളാണ് ആ വഞ്ചകനെങ്കിൽ കുഴപ്പങ്ങളും ആശയക്കുഴപ്പങ്ങളും മറ്റുള്ളവരിലുണ്ടാക്കി കളിയെ തന്നെ അട്ടിമറിക്കാം .അത് എളുപ്പത്തിൽ ക്രൂമേറ്റിനെ കൊല്ലാനും എളുപ്പത്തിൽ കളി ജയിയ്ക്കാനും സഹായകമാകും.

നിങ്ങളാണ് ഇമ്പോസ്റ്റെർ എങ്കിൽ നിങ്ങൾ വഞ്ചകനാണ് എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതിരിക്കുക,നിങ്ങൾ ക്രൂ മെമ്പർ ആണെങ്കിൽ ആ സ്‌പേസ്‌ഷിപ്പിനെ വഞ്ചകനിൽ നിന്നും രക്ഷിക്കുക, ഇമ്പോസ്റ്റെർന്റെ ആക്രമത്തിൽ നിന്നും രക്ഷ നേടുക എന്നിവയാണ് ദൗത്യങ്ങൾ

ഓരോ ഗെയിമിന്റെയും തുടക്കത്തിൽ ഗെയിം തന്നെ വഞ്ചകരെ തിരഞ്ഞെടുക്കുന്നു.ഇതിനിടയിൽ പല ടാസ്കുകൾ ഉണ്ടാകും.വഞ്ചകൻ ആരാണ് എന്ന് കണ്ടുപിടിച്ചാൽ അയാൾക്കെതിരെ വോട്ട് ചെയ്യാം.

ഏറ്റവും അവസാനമായി വന്ന സവിശേഷതകൾ
1 .ഏറ്റവും വലിയ അപ്ഡേറ്റ് എന്ന് പറയുന്നത്ത് അജ്ഞാത വോട്ടിംഗിനുള്ള ഓപ്ഷനുകളാണ്. എല്ലാ വോട്ടുകളും ഇപ്പോൾ ഗ്രേ കളറിലാണ്. ആര് ആരെ വോട്ട് ചെയ്തതെന്ന് കാണാൻ സാധിക്കില്ല
2 . ടാസ്ക് ബാർ മോഡ് –
അപ്‌ഡേറ്റിന് മുമ്പ്, ടാസ്‌ക് ബാർ എല്ലായ്‌പ്പോഴും ദൃശ്യമായിരുന്നു, ഒപ്പം ക്രൂമേറ്റ് ഒരു ടാസ്‌ക് പൂർത്തിയാക്കുമ്പോഴെല്ലാം അത് തത്സമയം അപ്‌ഡേറ്റുചെയ്‌തുകൊണ്ടിരുന്നു എന്നാൽ ഇപ്പോൾ മീറ്റിംഗിൽ ഉള്ളപ്പോൾ മാത്രമെ നമുക്ക് ടാസ്ക് ബാർ കാണാൻ സാധിക്കു .

3 .ഫിക്സ് വെയർ എന്ന ടാസ്കിൽ പുതിയ സിമ്പൽസ് വന്നിട്ടുണ്ട് അതിനോടൊപ്പം മീറ്റിംഗ് സ്ക്രീനും മാറ്റി.

Among Us ചാറ്‌റൂമിൽ പോയാൽ കുടുതലും കാണുന്ന വാക്കുകൾ

1. Sus -Among Usഇൽ നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും സാധാരണമായ പദമാണ് SUS . “സംശയം” അല്ലെങ്കിൽ “സംശയാസ്‌പദമായത്” എന്ന വാക്കിന് “sus ” എന്നാണ് അറിയപ്പെടുക [suspect or suspicious]. അതിനാൽ വഞ്ചകനാകാൻ സാധ്യതയുള്ളതവരെ SUS ‌ എന്ന് വിളിക്കുന്നത്.

2 Elec- Among Us മാപ്പിലെ സ്ഥലമാണ് ഇലക്ട്രിക്കൽ .അതാണ് Elec എന്ന് അറിയപ്പെടുന്നത്.
3 Vent – ക്രൂമേറ്റസിന് ചെയ്യാൻ പറ്റാതെ ഒരു കാര്യത്തെ ആണ് വെന്റിങ് എന്നതുകൊണ്ട് Among Us ഉദ്ദേശിക്കുന്നത്.ഹാളുകളിലൂടെ നടക്കാതെ ഇംപോസ്റ്ററുകൾക്ക് വെന്റുകളിലേക്ക് പോകാനും മറ്റ് മുറികളിൽ പ്രത്യക്ഷപ്പെടാനും കഴിയും.

4 AFK- എവേ ഫ്രം കീബോർഡ് [Away From Keyboard ] ചില കാരണങ്ങളാൽ ഒരു ഗെയിമിനിടെ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് അകന്നുപോയെങ്കിൽ നിങ്ങൾ AFK ആണ്

5 GG- ഗുഡ് ഗെയിം [Good Game ] എന്നാണ് ജിജിഎന്നതുകൊണ്ടുദ്ദേശിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here