അമേരിക്കന്‍ ജനത ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. യുഎസിന്റെ 46ാം പ്രസിഡന്റാകാന്‍ ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍ തീപാറുന്ന പോരാട്ടം നടക്കുമ്പോള്‍ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ജോ ബൈഡനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അലീസ്സ എന്ന യുവതിയുമായി ഒബാമ നടത്തിയ ഫോണ്‍ സംഭാഷണമാണ് ശ്രദ്ധേയമാകുന്നത്. ഹായ് എലീസ്സ, ഇത് ബറാക് ഒബാമയാണ്. ഞാന്‍ പ്രസിഡന്റായിരുന്നു.. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് പറഞ്ഞു കൊണ്ടാണ് ഒബാമ സംഭാഷണം ആരംഭിക്കുന്നത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് തന്നോട് സംസാരിക്കുന്നത് എന്ന മനസ്സിലായതിന്റെ ഞെട്ടലിലും സന്തോഷത്തിലും സംസാരിക്കുന്ന വോട്ടറോട് വളരെ സൗഹാര്‍ദ്ദപരമായി കുശാലാന്വേഷണം നടത്തുന്ന ഒബാമയെയാണ് വീഡിയോയില്‍ കാണാനാകുന്നത്.
തനിക്ക് പാനിക്ക് അറ്റാക്ക് വരുമെന്നായിരുന്നു അലീസ്സയുടെ ആദ്യപ്രതികരണം. ജോ ബൈഡനും കമലാ ഹാരിസിനും വോട്ട് ചെയ്യുന്നതിന് തനിക്ക് ഇഷ്ടമുണ്ടെന്നും അതിന് കാത്തിരിക്കുകയാണെന്നും അലീസ്സ പറഞ്ഞു.
ജോ ബൈഡനും കമലയ്ക്കും വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തുന്നതിനൊപ്പം ബന്ധുക്കളോടും സുഹൃത്തുക്കളോടും താന്‍ പ്രത്യേകമായി വോട്ടു ചെയ്യണമെന്ന ആവശ്യപ്പെട്ടതായി അറിയിക്കണമെന്നും ഒബാമ പറയുന്നു.
അലീസ്സയുടെ 8 മാസം പ്രായമുള്ള മകന്‍ ജാക്കിന്റെ വിശേഷങ്ങളും ഇരുവരും പങ്കുവച്ചു. കുഞ്ഞിനോട് ഹായ് പറയുന്ന ഒബാമയുടെ വിഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.