രക്തദാനത്തിന് മടിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്ന് ഡിവൈഎഫ്ഐ വനിതാ രക്തദാന ക്യാമ്പ്

രക്തദാനത്തിന് മടിച്ചു നിൽക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്ന് ഡി വൈ എഫ് ഐ വനിതാ രക്തദാന ക്യാമ്പ്.ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാൽപ്പത് യുവതികളാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ രക്തം ദാനം ചെയ്തത്.ഡി വൈ എഫ് ഐ നാൽപ്പതാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് നാൽപ്പത് യുവതികൾ രക്തം ദാനം ചെയ്തത്.

രക്തദാദനത്തിന്റെ കാര്യത്തിൽ സ്ത്രീകൾ പിന്നിലാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അത് തിരുത്തി കുറിച്ചിരിക്കുകയാണ് കണ്ണൂരിലെ യുവതികൾ.രക്തദാനത്തിന് എന്നും മുൻ നിരയിലുള്ള ഡി വൈ എഫ് ഐ യാണ് യുവതികളുടെ നേതൃത്വത്തിൽ പുതു ചരിത്രം കുറിച്ചത്. ഡിവൈഎഫ്ഐ നാൽപ്പതാം സ്ഥാപക ദിനം ആഘോഷിക്കുന്ന വേളയിൽ നാൽപ്പത് യുവതികളാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തത്.

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി പി ദിവ്യ രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം യുവതികൾ ഒരുമിച്ച് രക്തദാനം ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ മറ്റ് സർക്കാർ ബ്ലഡ് ബാങ്കുകളിൽ യുവതികളും യുവാക്കളും ഉൾപ്പെടെ നിരവധി ഡി വൈ എഫ് ഐ പ്രവർത്തകർ രക്തം ദാനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News