‘തത്ത’ തകര്‍ത്തോടുന്നു; ഒരു പുത്തന്‍ കാഴ്ചാനുഭവം

മലയാളത്തില്‍ ഇത് ഷോര്‍ട് ഫിലിം തരംഗകാലമാണ്. പലതും വലിയ സിനിമകളുടെ ചെറു പതിപ്പുകള്‍ പോലെ തന്നെ
ശ്രദ്ധേയമായ കാഴ്ചാനുഭവങ്ങളാണ്. ഇതിവൃത്തത്തിലും ദൃശ്യപരിചരണത്തിലും അഭിനയ മികവിലും കൂട്ടായ്മയിലും ആ നിരയില്‍ വ്യത്യസ്തമായ സാന്നിധ്യമാവുകയാണ് ബിജു കൊടക്കല്‍ സംവിധാനം ചെയ്ത ‘തത്ത’.

ഈ ഷോട്ട് ഫിലിമിന്‍റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ചെറുപ്പക്കാര്‍ അഭിനന്ദനാര്‍ഹമായ പ്രകടനമാണ് ക്ഴ്ചവെച്ചിരിക്കുന്നത്. തത്ത എന്ന പേരുള്ള ഒരു കഥാപാത്രത്തിന്‍റെ യാത്രാ മോഹത്തിലാണ് കഥ വികസിക്കുന്നത്. യാദൃശ്ചികമായി വീണുകിട്ടുന്ന അവസരം മുതലാക്കി തത്ത ദൂരേക്ക് പറന്നു പോകുന്നതില്‍ സിനിമ അവസാനിക്കുന്നു.

തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയും അനാവശ്യമായ വലിച്ചു നീട്ടലും അനുകരണങ്ങളും പരാധീനതകളാകുന്നുണ്ടെങ്കിലും
ക്യാമറയുടെയും മറ്റ് സാങ്കേതികതയുടെയും കാര്യത്തില്‍ സിനിമയുടെ ഭാഷയും ക്രാഫ്റ്റുമുള്ള കുറേ കലാകാരന്മാരെ ഈ ചെറു സിനിമ മുന്നോട്ടു വയ്ക്കുന്നു. യൂടൂബില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വന്‍ കൈയ്യടി നേടുകയാണ് തത്ത.

അരുണ്‍ ഇ കരുണാകരനാണ് തിരക്കഥ. ശ്രീരാജ് ഇപിവിയാണ് ക്യാമറ. ചിത്രസംയോജനം അക്ഷയ് പയ്യന്നൂര്‍. ബിജു പലേരി,
അജേഷ് കുമാര്‍, ബിജു മട്ടന്നൂര്‍, ലീല മട്ടന്നൂര്‍, നാരായണന്‍ കോക്കാട് തുടങ്ങ്ിയവരാണ് അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News