പി ബിജു അന്തരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്

യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു. അന്തരിച്ചു. 43 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നാല് ദിവസം മുന്നെ കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് ശാരീരിക വിഷമതകള്‍ ഉള്ളതുകൊണ്ട് തന്നെ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയായിരുന്നു.

നിലവില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമാണ് ബിജു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും, പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here