പി ബിജു; സമരമുഖത്തെ ധീര നേതൃത്വം: എഎന്‍ ഷംസീര്‍; ഭാവനാ സമ്പന്നനായ സംഘാടകനും മനുഷ്യസ്നേഹിയും: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

പി ബിജുവിന്‍റെ വിയോഗം ഇടതുപക്ഷത്തെയും യുവജന സമൂഹത്തെയും സംബന്ധിച്ച് നികത്താനാവാത്ത വിടവാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഭാവനാ സമ്പന്നനായ സംഘാടകനും അതുല്യനായ മനുഷ്യ സ്നേഹിയുമായിരുന്നു പി ബിജുവെന്ന് അദ്ദേഹം പ്രതികരിച്ചു. തന്‍റെ മുന്നില്‍ എത്തുന്ന എല്ലാ പ്രശ്നങ്ങളെയും എല്ലാ മനുഷ്യരെയും അനുഭാവപൂര്‍ണമായി മാത്രം ഇടപെട്ട വ്യക്തിയായിരുന്നു പി ബിജുവെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ജീവിച്ചുവന്ന ചുറ്റുപാടുകളാണ് പി ബിജുവിലെ രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയതെന്നും എന്നും മനുഷ്യ പക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു പി ബിജുവെന്ന് എഎന്‍ ഷംസീര്‍ പ്രതികരിച്ചു. സമരമുഖത്തെ ധീരനായ നേതൃത്വമായിരുന്നു പി ബിജുവെന്നും എഎന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു.

നിര്‍മല്‍ മാധവ് സമരത്തില്‍ തലനാരി‍ഴയ്ക്കാണ് പൊലീസ് വെടിവയ്പ്പില്‍ നിന്നും ബിജു രക്ഷപ്പെടുന്നതെന്നും ക്രൂരമായ പൊലീസ് മര്‍ധനത്തില്‍ ആ സമരത്തില്‍ അദ്ദേഹത്തിന്‍റെ തലതകര്‍ക്കപ്പെടുന്ന രീതിയില്‍ പരുക്ക് പറ്റിയിട്ടും ധീരമായി സമരം നയിച്ച നേതേതൃത്വമാണ് പി ബിജുവെന്ന് ടിവി രാജേഷ് ഓര്‍ത്തെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News