അര്‍ണാബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

അര്‍ണാബിന് എതിരായ ആത്മഹത്യ പ്രേരണ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഐപിസി സെക്ഷൻ 306, സെക്ഷൻ 34 എന്നിവ പ്രകാരം അര്ണാബിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സിഐയു ഇൻസ്പെക്ടർ സച്ചിൻ വാജെ പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി അർണാബിനെ റായ് ഗഡിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത് . രാവിലെ തന്നെ മുംബൈ പോലീസിലെ ഒരു ഡസനിലധികം ഉദ്യോഗസ്ഥർ അർണാബിന്റെ വസതിയിൽ എത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്

അർണാബ് ഗോസ്വാമിയെ പോലീസ് വാനിലേക്ക് കയറുവാനായി നിർബന്ധിക്കുന്ന ദൃശ്യങ്ങൾ റിപ്പബ്ലിക് ടിവി പുറത്ത് വിട്ടു. . 2018 ൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് .

തന്നെ മുംബൈ പോലീസ് ശാരീരികമായി ആക്രമിച്ചതായി ഗോസ്വാമി പരാതിപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പത്തോളം പൊലീസുകാരാണ് അർണാബിന്റെ വീട്ടിൽ അറസ്റ്റ് ചെയ്യുവാനായി എത്തിയിരുന്നത്.

റിപ്പബ്ലിക് എക്സിക്യൂട്ടീവ് എഡിറ്റർ നിരഞ്ജൻ നാരായണസ്വാമി, സീനിയർ അസോസിയേറ്റ് എഡിറ്റർ സഞ്ജയ് പഥക് എന്നിവരെ അർണാബിന്റെ വസതിയിൽ പ്രവേശിക്കുന്നത് മുംബൈ പോലീസ് തടഞ്ഞു. 8 പോലീസ് വാഹനങ്ങളും കുറഞ്ഞത് അമ്പതോളം പോലീസ് ഉദ്യോഗസ്ഥരും അർണാബിന്റെ കെട്ടിട പരിസരത്ത് തമ്പടിച്ചിരുന്നു. നിരവധി ആയുധധാരികളെയും ദൃശ്യങ്ങളിൽ കാണാം.

പാൽഘറിൽ മൂന്ന് സാധുക്കളെ കൊന്നൊടുക്കൽ, സുശാന്ത് സിംഗ് രജപുത് കേസ്, റിപ്പബ്ലിക് ടിവിയുമായി ബന്ധപ്പെട്ട ടിആർപി തട്ടിപ്പ് തുടങ്ങി നിരവധി വിഷയങ്ങളിൽ അർണാബ് ഗോസ്വാമിയും മുംബൈ പൊലീസും തമ്മിൽ തർക്കം നില നിൽക്കുമ്പോഴാണ് ഈ നടപടി .

ചൊവ്വാഴ്ച മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് അർണാബ് ഒരു ഹവാല ഓപ്പറേറ്ററാണെന്ന് ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News