സ്വന്തമായി യൂട്യൂബിൽ വീഡിയോ ചെയ്തും ബ്ലോഗ് എഴുതിയും വരുമാനം കിട്ടുന്നവർ പുതിയ മാറ്റങ്ങൾ അറിയണം

സ്വന്തമായി യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർക്കും ബ്ലോഗ് എഴുതുന്നവർക്കും ഏറെ പരിചിതമായ വാക്കാണ് ആഡ്‌സെൻസ്. അത് കൊണ്ട് ആഡ്‌സെൻസ് എന്താണന്നു ആരെയും പറഞ്ഞു മനസിലാക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല . അടുത്ത സമയങ്ങളിലായി നിരവധി മാറ്റങ്ങൾ ആണ് ഗൂഗിൾ അവരുടെ ക്രീയേറ്റിവ് പ്ലാറ്റുഫോമുകളിൽ കൊണ്ട് വന്നിരിക്കുന്നത് . അതിൽ ഏറ്റവും പ്രധാനമായ ഒരു മാറ്റം ആണ് ഇന്ന് ഗൂഗിൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

ഇതിനു മുന്നോടിയായി ഓഗസ്റ് മാസം മുതൽ എല്ലാവർക്കും ഇതിന്റെ നോട്ടിഫിക്കേഷൻ ഇമെയിൽ വഴിയും മറ്റും അറിയിച്ചിരുന്നു. ആഡ്സെൻസിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നു നമുക്കു നോക്കാം .

ഓഗസ്റ്റിലെ ഞങ്ങളുടെ അറിയിപ്പിനെ തുടർന്ന്, ഞങ്ങൾ പുതിയ AdSense റിപ്പോർട്ടുകൾ സമാരംഭിച്ചു. 2020 ഡിസംബറിൽ മുതൽ നിങ്ങൾക്ക് മേലിൽ പഴയ റിപ്പോർട്ടുകളുടെ പേജിലേക്ക് മടങ്ങാൻ കഴിയില്ല. ഈ മാറ്റത്തിന്റെ ഭാഗമായി, എല്ലാ AdSense ഉൽ‌പ്പന്നങ്ങൾ‌ക്കും (ഉള്ളടക്കത്തിനായുള്ള AdSense, തിരയലിനായുള്ള AdSense മുതലായവ) റിപ്പോർ‌ട്ടിംഗ് ഡാറ്റയെ ഞങ്ങൾ‌ കഴിഞ്ഞ 3 വർഷമായി പരിമിതപ്പെടുത്തുകയും AdSense റിപ്പോർ‌ട്ടുകളിൽ‌ നിന്നും എല്ലാ YouTube, AdMob ഡാറ്റകളും നീക്കംചെയ്യുകയും ചെയ്യും. പക്ഷെ ഈ മാറ്റം ബില്ലിംഗ്, പേയ്‌മെന്റ് ഡാറ്റയ്ക്ക് ബാധകമല്ല. നിങ്ങളുടെ അക്കൗണ്ടിലെ പേയ്‌മെന്റ് വിഭാഗത്തിൽ നിങ്ങളുടെ എല്ലാ ബില്ലിംഗ്, പേയ്‌മെന്റ് ഡാറ്റയും തുടർന്നും കണ്ടെത്താനാകും.

നിങ്ങളുടെ അക്കൗണ്ടിൽ ഇനിപ്പറയുന്ന തരത്തിലുള്ള ഡാറ്റയുണ്ടെന്ന് ഞങ്ങളുടെ രേഖകൾ സൂചിപ്പിക്കുന്നു:

1 . 3 വർഷത്തിൽ കൂടുതൽ പഴയ ഡാറ്റ റിപ്പോർട്ടുചെയ്യൽ
2 . YouTube ഡാറ്റ. ഇനി മുതൽ YouTube അനലിറ്റിക്സിൽ നിങ്ങളുടെ YouTube ഡാറ്റ പരിശോധിക്കുക
3 . ഈ ഡാറ്റ അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന പുതിയ മാറ്റങ്ങളിൽ നിങ്ങൾക്കു ഏതെങ്കിലും രീതിയിലുള്ള അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ഫീഡ്ബാക്ക് സെക്ഷനിൽ പോയി ഞങ്ങളെ എഴുതി അറിയിക്കണം എന്നും കൂടി അഭ്യർത്ഥിച്ചിട്ടുണ്ട്.

ആഡ്‌സെൻസ് എന്താണെന്നു ഇത് വരെ അറിയാത്തവർക്കായി :
ഗൂഗിൾ ആഡ്സെൻസ് യഥാർത്ഥത്തിൽ ഒരു ഇടനിലക്കാരനാണ് .ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടിയെടുത്താൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ഏതൊരു വെബ് സൈറ്റിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനും അതിലൂടെ വരുമാനം നേടുവാനും സാധിക്കും. ഒരിക്കലും യഥാർത്ഥ പരസ്യ ദാതാവുമായി ബന്ധപെടേണ്ടി വരുന്നില്ല. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടുവാൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആ സമയത്ത് ഒരു വെബ്‌ വിലാസം സമർപ്പിക്കേണ്ടതുണ്ട്. ആ വെബ്സൈറ്റ് ഗൂഗിൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

നിബന്ധനകൾ
1.വെബ്സൈറ്റിലെ ഉള്ളടക്കം ഗൂഗിൾ നിഷ്കർഷിക്കുന്ന ഭാഷകളിൽ ഉൾപെടുന്നതാകണം.
2.പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുവാൻ സന്ദർശകരെ പ്രേരിപ്പിക്കുവാൻ പാടില്ല.
3.വെബ്സൈറ്റിലെ ഉള്ളടക്കം വേറൊരു വെബ്സൈറ്റിൽ നിന്നും പകർത്തിയത്‌ ആകാൻ പാടില്ല.
4.ഉള്ളടക്കത്തിൽ അശ്ലീലം പാടില്ല

അംഗത്വം ലഭിച്ചു കഴിഞ്ഞാൽ ഗൂഗിൾ ആഡ്സെൻസ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു അനുയോജ്യമായ വലിപ്പത്തിലുള്ള പരസ്യ ഫലകങ്ങൾ തെരഞ്ഞെടുക്കാം. തെരെഞ്ഞെടുത്ത ഫലകമനുസരിച്ച് ഉടൻ തന്നെ ഒരു ജാവാസ്ക്രിപ്റ്റ് കോഡ് ലഭിക്കും. ഈ കോഡ് വെബ്‌പേജുകളിൽ ഉപയോഗിച്ചാൽ ആ പേജുകളിലെ ഉള്ളടക്കതിനു അനുയോജ്യമായ പരസ്യങ്ങൾ പ്രദർശിപ്പിക്കപെടും. ഉദാഹരണമായി വെബ്സൈറ്റിലെ ഉള്ളടക്കം കാറുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ പരസ്യങ്ങളും കാറുകളോട് ബന്ധപ്പെട്ടവ ആയിരിക്കും. ഈ പരസ്യങ്ങളിൽ സന്ദർശകർ ക്ലിക്ക് ചെയ്താൽ അതിൽ നിന്നും ഗൂഗിളിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ആഡ്‌സെൻസ് ഉടമസ്ഥന് ലഭിക്കും.

ഓരോ പരസ്യത്തിനും ലഭിക്കുന്ന വരുമാനം വ്യത്യസ്തമായിരിക്കും. ഒരു പരസ്യത്തിൽ നിന്നുള്ള വരുമാനം വിവിധ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. വെബ്സൈറ്റിന്റെ ഉള്ളടക്കം, സന്ദർശകന്റെ പ്രദേശം, സമയം, വെബ്സൈറ്റിന്റെ മൊത്തം ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങൾ വരുമാന നിർണയത്തെ സ്വാധീനിക്കും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം നിരീക്ഷിക്കുവാൻ ഗൂഗിൾ ആഡ്സെൻസ് വെബ്സൈറ്റിൽ സൗകര്യം ഉണ്ട്. ഈ വരുമാനം ഒരു നിശ്ചിത തുകയിൽ എത്തിയാൽ അത് പിൻവലിക്കാം.

JINCE T.THOMAS (Cyber Jince)
Cyber Lawyer & Media Specialist
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News