അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വേട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് വ്യക്തമായ മുൻതൂക്കമാണുള്ളത്.
ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ വേണമെന്നിരിക്കെ ജോ ബൈഡൻ 223 വോട്ടുകളുമായി മുന്നിലാണ്. അതേസമയം പ്രസിഡന്റും റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് 212 വോട്ടുകളാണ് നേടിയിട്ടുള്ളത്.
വലിയ സംസ്‌ഥാനങ്ങളായ ജോർജിയ, വെർമോണ്ടിൽ, മസാച്യുസെറ്റ്‌സ്, വെർജീനിയ, വെർമോണ്ട്, മേരിലാൻഡ്, ഡെലാവർ, ന്യൂ ജഴ്‌സി, അരിസോണ എന്നിവിടങ്ങളിൽ ബൈഡനാണ് വിജയം.
അതേസമയം ഇൻഡ്യാന, വെസ്റ്റ് വെർജീനിയ, കെന്റക്കി എന്നിവിടങ്ങൾ ട്രംപ് നിലനിർത്തി. കനത്ത മത്സരം നടന്ന ഫ്ളോറിഡ ട്രംപ് നിലനിർത്തി. 29 ഇലക്‌ട്രൽ വോട്ടുകളാണ് ഫ്‌ളോറിഡയിൽ മാത്രമുള്ളത്. അതിനാൽ അവിടത്തെ വിജയം നിർണായകമായിരുന്നു. 11 വോട്ടുകളുള്ള അരിസോണ ട്രംപിന് നഷ്‌ടമായിട്ടുമുണ്ട്.
അതേസമയം ജയത്തിലേക്കുള്ള പാതയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് ബൈഡന്‍ പറഞ്ഞു. വന്‍ വിജയമെന്ന് ട്രംപും ട്വീറ്റ് ചെയ്തു. വിജയം അവര്‍ തട്ടിയെടുക്കാന്‍ നോക്കുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു.
തെരഞ്ഞെടുപ്പ് ഫലങ്ങല്‍ പുറത്തുവരുന്ന മണിക്കൂറുകള്‍ അടുത്തുവരുമ്പോള്‍ വൈറ്റ് ഹൗസിന് മുന്നിൽ സുരക്ഷ ശക്തമാക്കി. ബ്ലാക്ക് ലൈവ് മാറ്റേഴ്സ് പ്രവർത്തകർ സംഘടിച്ചെന്ന വിവരത്തെ തുടർന്നാണ് ഇവടെ സുരക്ഷ വർധിപ്പിച്ചത്.
Get real time update about this post categories directly on your device, subscribe now.