രസികത്തിയായ അമ്മക്ക് പിറന്നാൾ ആശംസ നേർന്ന് മക്കൾ:നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്

നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേരുകയാണ് മക്കളും മരുമക്കളും കൊച്ചുമക്കളും.

“എന്റെ ‘ക്രൈം പാർട്ണർക്ക്’ ജന്മദിനാശംസകൾ. ഏറ്റവും സ്മാർട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ്’അമ്മ . ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഇതിനു മുൻപും പൂർണ്ണിമ മല്ലിക സുകുമാരനെക്കുറിച്ച് പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധേയമായിരുന്നു.

Happy Birthday to my partner in crime !! You are the smartest, funniest , coolest MOM / In Law / Grand Mom!
I LOVE YOU AMMA♥️
Sukumaran Mallika

Posted by Poornima Indrajith on Tuesday, November 3, 2020

അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകൾ നേർന്നിരിക്കുന്നത്.
കുഞ്ഞുപൃഥ്വി മല്ലിക സുകുമാരന്റെ മടിയിലിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കു വെച്ചിരിക്കുന്നത്.

Happy birthday Amma 🤗❤️😘
Sukumaran Mallika

Posted by Prithviraj Sukumaran on Tuesday, November 3, 2020

പൂർണിമയ്ക്കും പൃഥ്വിരാജിനും പിറകെ ഇന്ദ്രജിത്തും സുപ്രിയയുമെല്ലാം അമ്മയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
ഹാപ്പി ബർത്ഡേയ് അമ്മെ എന്ന് ഇന്ദ്രജിത്ത്.

Happy Birthday Amme! 🤗😘🎂🎊

#mallikasukumaran

Posted by Indrajith Sukumaran on Tuesday, November 3, 2020

1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മോഹമല്ലിക എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.പിന്നീട ഒട്ടേറെ ചിത്രങ്ങളിലൂടെ മല്ലികയെ പ്രേക്ഷകർ കണ്ടു . 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഇടയ്ക്കു ഗായികയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട് .

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here