സിബിഐ അന്വേഷണം ഇനി മുതൽ സർക്കാർ അനുമതിയോടെ മാത്രം

സിബിഐ അന്വേഷണം ഇനി മുതൽ സർക്കാർ അനുമതിയോടെ മാത്രം. സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കുന്നതിനു സിബിഐയ്ക്കുള്ള പൊതു സമ്മതം പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം നിലവിലെ അന്വേഷണങ്ങളെ പുതിയ തീരുമാനം ബാധിക്കില്ല.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

നിലവില്‍ മഹാരാഷ്ട്ര, ഛത്തീസ്ഖഡ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. പശ്തിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതു സമ്മതം ഇല്ല.

തദ്ദേശ സ്ഥാപനങ്ങളിൽ ഭരണനിർവഹണത്തിന് 3 അംഗ അഡ്മിനിസ്ട്രേറ്റീവ് സമിതി രൂപീകരിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരമാനമായി. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News