അർണബ് ഗോസ്വാമിയുടെ അറസ്റ്റ് രാഷ്ട്രീയവൽക്കരിച്ച് ബിജെപി നേതൃത്വം; അപലപിച്ച് എഡിറ്റെഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ

റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ അറസ്റ്റ് രാഷ്ട്രീയ വൽക്കരിച്ച് ബിജെപി നേതൃത്വം. മഹാർഷ്ട്ര സർക്കാരിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തെത്തി.

മഹാരാഷ്ട്ര സർക്കാരിന്റെ നടപടി പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമെന്നും, അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

അതേസമയം റിപ്പബ്ലിക്ക് ചാനെൽ മേധാവി അർണാബ് ഗോസ്വാമിയുടെ അറസ്റ്റിൽ എഡിറ്റെഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു. അർണാബ് ഗോസ്വാതിക്കെതിരെ ബലപ്രയോഗം നടത്തരുതെന്നും ഭരണകൂടത്തിന്റെ അധികാരങ്ങൾ ഉപയോഗിച്ചു മാധ്യമങ്ങളെ വേട്ടയാടരുതെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News