മുൻവൈരാഗ്യം; അടിമാലിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു

ഇടുക്കി – അടിമാലിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. ബൈസൺവാലി സ്വദേശിയും സ്വകാര്യ ബസ് ഉടമയുമായ ബോബനാണ് മരിച്ചത്.

അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് മറ്റൊരു ബസിലെ ജീവനക്കാരനും ഇരുമ്പുപാലം സ്വദേശിയുമായ മനീഷുമായിട്ടായിരുന്നു അക്രമമുണ്ടായത്.

ഇരുവർക്കും കുത്തേറ്റതിനെ തുടർന്ന് ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബോബൻ്റെ ജീവൻ രക്ഷിക്കാനായില്ല. മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here