ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു

ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിനെ തുടർന്ന് വീറും വാശിയും നിറഞ്ഞ പ്രചാരണമാണ് മൂന്നാംഘട്ടത്തിൽ.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ലോറിയ, നർക്കാദി ഗഞ്ച് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കും. പ്രതിപക്ഷ മഹാസഖ്യത്തിന് വേണ്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഇന്ന് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പിനെ പരസ്യപ്രചാരണം നാളെ അവസാനിക്കും.

നവംബർ 7 ന് നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിൽ 78 മണ്ഡലങ്ങൾ വിധിയെഴുതും.മണിപ്പൂരിലെ 2 നിയമസഭാ സീറ്റിലേക്കും ബിഹാറിലെ വാല്‍മീകി നഗര്‍ ലോക്സഭ മണ്ഡലത്തിലേക്കും നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ബീഹാറിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടേയും ഫലം 10 ന് പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News