ബാർ കോഴ ആരോപണം; രമേശ് ചെന്നിത്തലക്കെതിരെ കുരുക്ക് മുറുകുന്നു

ബാർ കോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കുരുക്ക് മുറുകുന്നു. കോഴ ആരോപണത്തിൽ കേസെടുക്കാൻ വിജിലൻസ് സർക്കാരിൻ്റെ അനുമതി തേടി. ബാർ ഉടമ ബിജു രമേശിൻ്റ ആരോപണത്തെ തുടർന്ന് വിജിലൻസിന് ലഭിച്ച പരാതിയിന്മേലാണ് നടപടി.

ബാർക്കോഴ കേസിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മന്ത്രിമാരായ വി.എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെ ത്വരിതാന്വേഷണത്തിനായി വിജിലൻസ് സർക്കാറിനെ സമീപിച്ചിരിക്കുന്നത്. രഹസ്യാന്വോഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് സർക്കാരിൻ്റെ അനുമതി തേടിയത്.

ബാർ ലൈസൻസ് ഫീസ് കുറക്കുന്നതിന് വേണ്ടി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് പണം നൽകിയെന്നായിരുന്നു ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തൽ. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഹാഫിസാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയത്. ഈ പരാതിയിൽ രഹസ്യ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് വിജിലൻസ് തയ്യാറെടുക്കുന്നത്.

ആരോപണ വിധേയരുടെ മൊഴി എടുക്കണമെന്നും ബിജുവിന്റെ വെളിപ്പെടുത്തൽ വിശദമായി പരിശോധിക്കണമെന്നുമാണ് വിജിലൻസ് നിർദ്ദേശം.

ഈ സാഹചര്യത്തിൽ അന്വേഷണത്തിന് ഉടൻ സർക്കാർ അനുമതി നൽകുമെന്നാണ് സൂചന. മേശ് ചെന്നിത്തലയ്ക്ക് 1 കോടി രൂപയും, വി.എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രതിപക്ഷ നേതാവുൾപ്പടെയുള്ളവർ ബിജു രമേശിൻ്റെ ഈ ആരോപണം നിഷേധിക്കാൻ തയ്യാറായിരുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News