പാലക്കാട് വാളയാറിൽ കഞ്ചാവ് വേട്ട; കടത്താൻ ശ്രമിച്ചത് 63 കിലോ കഞ്ചാവ്

പാലക്കാട് വാളയാറിൽ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവാണ് വാളയാർ ചെക്പോസ്റ്റിന് സമീപം പിടികൂടിയത്. മൂന്ന് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു.

തേനി സ്വദേശികളായ ജയശീലൻ, ഖാദർ, ഈറോഡ് സ്വദേശി കേശവൻ എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കഞ്ചാവ് കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. 63 കിലോ കഞ്ചാവാണ് പിടികൂടിയത്.

മൂന്ന് ചാക്കുകളിലായി 31 കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചത്. തൃശ്ശുർ, എറണാകുളം ഉൾപ്പെടെ മധ്യകേരളത്തിലെ വിവിധയിടങ്ങളിലേക്ക് വിൽപനയ്ക്കുളളവയാണിതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News