കൊച്ചി കോർപ്പറേഷനിൽ കരാറുകാരുടെ സമരം ശക്തമാവുന്നു

യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ കരാറുകാരുടെ സമരം ശക്തമാവുന്നു. മൂന്നു വർഷത്തെ കരാർ കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. കുടിശ്ശിക തുക ചോദിക്കുമ്പോൾ മേയർ ധാർഷ്ട്യത്തോടെ പെരുമാറുന്നുവെന്നാണ് കരാറുകാരുടെ ആക്ഷേപം.

കുടിശ്ശിക തുക നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷനിലെ കരാറുകാർ പ്ലക്കാർഡ് പിടിച്ച് നില്പു തുടങ്ങിയിട്ട് 40 ദിവസം പിന്നിട്ടു.ഇവർക്ക് കിട്ടാനുള്ളത് ഒന്നോ രണ്ടോ ലക്ഷമല്ല.100 കോടിയോളം രൂപയാണ്. 2017 നവംബർ മുതൽ ഇക്കഴിഞ്ഞ 3 വർഷക്കാലത്തെ കുടിശ്ശിക തുകയാണിത്. പല തവണ മേയറുമായി പ്രശ്നം ചർച്ച ചെയ്തു.

എന്നാൽ പണം ഉണ്ടാകുമ്പോൾ തരാം എന്ന ധിക്കാരപരമായ നിലപാടാണ് മേയർ സൗമിനി ജെയിനെന്ന് കോർപ്പറേഷൻ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ എ ഡേവിഡ് പറഞ്ഞു.

സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിൽ കൊച്ചി കോർപ്പറേഷനിലെ 80 ഓളം കരാറുകാർക്ക് മാത്രമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നതെന്ന് 25 വർഷമായി കോർപ്പറേഷനിലെ കരാറുകാരനായ എം ആർ ബിനു ചൂണ്ടിക്കാട്ടി.

കോർപ്പറേഷൻ ഭരണ സമിതി നില്പ് സമരത്തോട് മുഖം തിരിക്കുന്ന സമീപനം തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കരാറുകാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News