ദിലീപ് നായകനായ പ്രൊഫസര്‍ ഡിങ്കന്‍ സിനിമയുടെ നിര്‍മ്മാതാവ് പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി പ്രവാസി വ്യവസായി രംഗത്ത്.
സിനിമ നിര്‍മ്മിക്കാന്‍ അഞ്ച് കോടി രൂപ കടം വാങ്ങി വഞ്ചിച്ചുവെന്ന് കാണിച്ച് പ്രവാസിയായ റഫേല്‍ പി തോമസ് ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
നിര്‍മ്മാതാവായ സനല്‍കുമാര്‍ പണം വാങ്ങിയപ്പോള്‍ ഉറപ്പുനല്‍കിയ വാക്ക് പാലിച്ചിട്ടില്ലെന്നും ഇപ്പോള്‍ വധഭീഷണി മുഴക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസി റഫേല്‍ പി തോമസാണ് ദിലീപ്ന നായകനായ പ്രൊഫസര്‍ ഡിങ്കന്‍ സിനിമയുടെ നിര്‍മ്മാതാവായ സനല്‍കുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമ നിര്‍മ്മിക്കാനായി സനല്‍കുമാര്‍ അഞ്ച് കോടി രൂപ കടം വാങ്ങിയെന്നും ഇപ്പോള്‍ തുക ചോദിക്കുമ്പോള്‍ വധഭീഷണി മുഴക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ദിലീപ് നായകനായ സിനിമ ആയതിനാലാണ് പണം നല്‍കിയത്. 2019 ഏപ്രിലില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും ചിത്രീകരണം കഴിഞ്ഞില്ലെങ്കില്‍ സിനിമയുടെ പൂര്‍ണ അവകാശം തനിക്ക് നല്‍കുമെന്നുമായിരുന്നു കരാര്‍. എന്നാല്‍ ആ ധാരണ പാലിക്കുന്നില്ലെന്ന് മാത്രമല്ല, പണം ചോദിക്കുമ്പോള്‍ വധഭീഷണി മുഴക്കുകയാണെന്നും പ്രവാസിയായ റഫേല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
പാതിപൂര്‍ത്തിയാക്കിയ സിനിമയുടെ ഭാഗങ്ങള്‍ കാണിച്ച് ഇയാള്‍ പലരില്‍ നിന്നും വീണ്ടും പണം കടം വാങ്ങി ധൂര്‍ത്തടിക്കുകയാണ്. പലതരത്തിലുളള മധ്യസ്ഥശ്രമങ്ങള്‍ നടത്താനൊരുങ്ങിയെങ്കിലും ഇയാള്‍ സഹകരിക്കുന്നില്ല. പാതിപൂര്‍ത്തിയായ സിനിമയുടെ ഹാര്‍ഡ് ഡ്രൈവ് അടക്കം കൊണ്ടുവന്ന് തന്‍റെ വീടിന് മുന്നിലെത്തി തീ കൊളുത്തി മരിക്കുമെന്നാണ് ഇപ്പോള്‍ ഭീഷണി.
മാത്രമല്ല, നാട്ടിലെത്തിയാല്‍ ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു. 2018 ജൂലൈ- ഡിസംബര്‍ മാസത്തിനിടെയാണ് അഞ്ച് കോടി രൂപ പല തവണകളിലായി കൈമാറിയത്.
കൂടാതെ 2019 ജനുവരിയില്‍ തായ് ലന്‍ഡില്‍ ഷൂട്ടിങ്ങിനിടെ സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ ഒരു കോടി വേറെയും നല്‍കി. ആറ് കോടിയലധികം രൂപ കൈപ്പറ്റിയിട്ടും ഇപ്പോള്‍ തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രവാസി നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.