125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളായി

നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിർമിച്ച 46 സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്തു.

79 സ്‌കൂൾ കെട്ടിടങ്ങൾക്കുള്ള ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. ഇത്രയധികം കെട്ടിടങ്ങൾ സ്‌കൂളുകൾക്കായി ഒറ്റയടിക്ക് നിർമിക്കുന്നത് ഇതാദ്യമാണെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.

ഈ നാലര വർഷത്തിൽ സംസ്ഥാനത്തെ ക്ലാസ്മുറികൾ ഹൈടെക്കാവുകയും, ലാബുകൾ നവീകരിക്കപ്പെടുകയും, അധ്യയനം അന്താരാഷ്ട്ര നിലവാരത്തിലാവുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അകന്നുപോയ ലക്ഷകണക്കിന് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും പൊതുവിദ്യാലയങ്ങൾ മാതൃകകളാവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ സമാനതകളില്ലാത്ത രീതിയിൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് വിദ്യാഭ്യാസ മേഖല. നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 125…

Posted by Pinarayi Vijayan on Tuesday, 3 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News