55-ാം ജന്മദിനത്തില്‍ പൂര്‍ണ നഗ്‌നനായി ഓട്ടത്തില്‍; വേറിട്ട ചിത്രവുമായി പ്രമുഖ നടന്‍

പ്രമുഖ നടനും മോഡലുമായ മിലിന്ദ് സോമന്‍ തന്റെ 55-ാം ജന്മദിനത്തില്‍ പങ്കുവച്ച ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പൂര്‍ണ നഗ്‌നനായി ഗോവയിലെ ബീച്ചിലൂടെ ഓടുന്ന ചിത്രമാണ് താരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

‘ഹാപ്പ് ബെര്‍ത്ത് ഡേ ടു മീ, 55 ആന്റ് റണ്ണിംങ്’ എന്നും താരം കുറിച്ചിട്ടുണ്ട്. ഭാര്യ അങ്കിതയാണ് ചിത്രം പകര്‍ത്തിയത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

മുന്‍പും നഗ്‌നനായുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്‌നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരമാണ് മിലിന്ദ്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ജീവിതചര്യകള്‍ കൂടിയുണ്ടെങ്കില്‍ പ്രായം വെറും ‘നമ്പര്‍’ മാത്രമായി അവശേഷിക്കുമെന്നാണ് മിലിന്ദ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News