കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ ആചാരമായി കണ്ടുവരുന്ന ഒരു സംഭവം ഉണ്ട്:നിർത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.ഗ്രേയ്സ് ആന്റണി

ചെറിയ കാലം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ഗ്രേയ്സ് ആന്റണി സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ REFUSE The Abuse ക്യാമ്പയിനിൽ.WCC നടത്തുന്ന ക്യാമ്പയിനാണിത്.ഇതിനു മുൻപും ഒട്ടേറെ താരങ്ങൾ ഈ ക്യാമ്പയ്‌നിന്റെ ഭാഗമായിരുന്നു.

ഗ്രേയ്സ് ആന്റണി പറഞ്ഞതിങ്ങനെ:
കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ ആചാരമായി കണ്ടുവരുന്ന ഒരു സംഭവം ഉണ്ട്.  സ്വന്തമായി ഒരു പ്രൊഫൈലും ,കമന്റ്കൾ നടത്താൻ ഒരു ഫെയിക് പ്രൊഫൈലും ഉണ്ടാവും.അങ്ങനെയുള്ള മുഖമില്ലാത്ത വ്യക്തികളോടാണ് പറയാനുള്ളത് “നിങ്ങൾ ഒരാളുടെ പോസ്റ്റിൽ അവരെ മോശമായി അപമാനിക്കുന്ന കമന്റുകൾ ഇടുമ്പോൾ,ആ ടൈപ്പ് ചെയ്യുന്ന നിമിഷം ഒന്ന് ആലോചിക്കുക.ആ പോസ്റ്റ് എന്റെ ആണെങ്കിൽ ,ഞാനുമായി ബന്ധപ്പെട്ട വ്യക്തികളുടേതാണെങ്കിൽ,സഹോദരിയുടേതാണെങ്കിൽ,ഏറ്റവും അടുത്ത വ്യക്തിയുടേതാണെങ്കിൽ അവർക്കത് എങ്ങനെ ഫീൽ ചെയ്യും.നല്ല രസായിരിക്കും അല്ലെ? ഇനി കമന്റ് ചെയ്യുമ്പോൾ അതൊന്നു ശ്രദ്ധിക്കുക .നമുക്ക് പറഞ്ഞങ്ങ് പോകാം.വെറോന്നും അറിയേണ്ടല്ലോ.മുഖമില്ലാത്ത നിങ്ങള്ക്ക് പേടിയാണ് ,നല്ല മുട്ടൻ പേടിയാണ് .നിർത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.REFUSE The Abuse

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here