കര്‍വ ചൗത് ആഘോഷിക്കാന്‍ കാജളും ഗൗതമും

തെന്നിന്ത്യന്‍ നടി കാജള്‍ അഗര്‍വാള്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കാജളും ഭര്‍ത്താവ് ഗൗതം കിച്‌ലുവും കര്‍വ ചൗത് ആഘോഷിക്കുന്നതിന്റെ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. കാജള്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. കാജലും ഗൗതമും ഹെന്നയിടുന്നതാണ് ഫോട്ടോയിലുള്ളത്.

ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‌ലുവും കാജളും കഴിഞ്ഞ 30ന് ആണ് വിവാഹിതയായത്. ഇരുവരുടെയും വിവാഹശേഷമുള്ള ആദ്യ കര്‍വ ചൗത് ആണ് ആഘോഷമാക്കിയത്.

ഭര്‍ത്താവിന്റെ നന്മയ്ക്കായി ഉത്തരേന്ത്യന്‍ സ്ത്രീകള്‍ ആചരിക്കുന്ന ചടങ്ങാണ് കര്‍വ ചൗത്. കാജല്‍ തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കാജലിന്റെ സഹോദരി നിഷ അഗര്‍വാളും കര്‍വ ചൗത് ആഘോഷത്തിനായി നവ ദമ്പതിമാര്‍ക്ക് ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News