ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; പരാതിയുമായി ദിലീപിന്റെ മകള്‍ മീനാക്ഷി

സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയുമായി നടന്‍ ദീലിപിന്റെ മകള്‍ മീനാക്ഷി രംഗത്ത്. മീനാക്ഷിയുടെ പരാതിയില്‍ ആലുവ ഈസ്റ്റ് പൊലീസ് കെസടുത്തു. തന്നെയും അച്ഛനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാജതലക്കെട്ടുകളോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് മീനാക്ഷിയുടെ പരാതി.

2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അവരുടെ സാമൂഹിക അക്കൗണ്ടുകളിലും തന്നെയും അച്ഛനെയും അപകീര്‍ത്തിപ്പെടുത്തും വിധം വ്യാജ തലക്കെട്ടുകള്‍ സൃഷ്ടിച്ച് വാര്‍ത്ത നല്‍കിയെന്നാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതി.

മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ പേരെടുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത് എന്നിങ്ങനെയുളള അപകീര്‍ത്തികരമായ തലക്കെട്ടുകളോടെയായിരുന്നു വാര്‍ത്ത നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

ഒക്ടോബര്‍ 28നാണ് മീനാക്ഷി പരാതി നല്‍കിയതെങ്കിലും പൊലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത കുറ്റകൃത്യമായതിനാല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ആലുവ ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി ഫെയ്‌സ്ബുക്കിന് കത്തയച്ചതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News