കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇതുവരെ മറ്റു ധനസഹായങ്ങള്‍ ലഭിച്ചിട്ടില്ലാത്തതുമായ, കലാകാരന്മാരും കലാകാരികളുമായ 30000 പേര്‍ക്കു കൂടി ആശ്വാസധനമായി 1,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കോവിഡ്- 19 മൂലം പ്രതിസന്ധിയിലായ വിവിധ രംഗങ്ങളിലെ കലാകാരന്മാരെയും കലാകാരികളെയും സഹായിക്കാന്‍ സാംസ്‌കാരിക വകുപ്പ് പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

സാംസ്‌കാരിക വകുപ്പ് നല്‍കുന്ന 1500 രൂപയുടെ പെന്‍ഷനും സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നുള്ള 3000 രൂപയുടെ പെന്‍ഷനും കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ മുന്‍കൂറായി നല്‍കി. ഒരു പെന്‍ഷനും ലഭിക്കാത്ത 32000 കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഇതിനകം 2000 രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്. 6.50 കോടി രൂപ ഇതിനായി ചെലവഴിച്ചു. എന്നാല്‍ ഇതിനകം ഒരു ധനസഹായവും ലഭിക്കാത്ത 30000 പേര്‍ക്കാണ് 1000 രൂപ വീതം നല്‍കുക. ഇതിനായി മൂന്ന് കോടി രൂപ ചെലവഴിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News