‘ഡെയ് വിമര്‍ശകരെ… ചുമ്മാ കിടന്നു കുത്താതെ ഇതൊക്കെ ഒന്ന് കാണടെ; തനി കൊല്ലം സ്റ്റൈലിൽ വിമര്‍ശകര്‍ക്ക് എം എൽ എ മുകേഷ്ന്റെ ഡയലോഗ്

തനി കൊല്ലം സ്റ്റൈലിൽ സോഷ്യൽ മീഡിയയിൽ എം എൽ എ മുകേഷ്ന്റെ ഡയലോഗ്.വിമര്‍ശകര്‍ക്ക് മറുപടിയുമായി കൊല്ലത്തെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പങ്കുവെച്ചാണ് വിമര്‍ശകര്‍ക്ക് മുകേഷ് മറുപടി നല്‍കിയത്.

‘ഡെയ് വിമര്‍ശകരെ… ചുമ്മാ കിടന്നു കുത്താതെ. ഇതൊക്കെ ഒന്ന് കാണടെ… എനിക്ക് വേണ്ടി അല്ല.. ഞങ്ങള്‍ കൊല്ലത്തുകാര്‍ക്കു വേണ്ടി….
കാരണം എന്റെ പേജില്‍ വന്നു കരയുന്നതൊക്കെയും അടുത്ത വീട്ടില്‍ വളര്‍ത്തുന്നതാണ്….’ മുകേഷ് കുറിച്ചു.

പെരുമൺ പാലത്തിന്റെ നിര്മാണോൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നു എന്ന വാർത്തയും,അതിന്റെ സന്തോഷവും എം എൽ എ വിഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.പെരുമൺ പാലം എങ്ങനെയാണു ടൂറിസത്തെ സഹായിക്കുന്നത് എന്നതടക്കം വളരെ വിശദമായ ഗ്രാഫിക്കൽ പ്രെസെന്റേഷനും വിഡിയോയിൽ ഉണ്ട് .

ഒരു ബ്ലാക് ആൻഡ് വൈറ്റ് പടമിടുമോ എന്ന് ചോദിച്ച ആളോട് ഇവിടെ മൊത്തം കളറാണെടേയ് എന്നും മറുപടി പറഞ്ഞിട്ടുണ്ട് എം എൽ എ.വികസന നേട്ടങ്ങളുടെ വീഡിയോ ശരിക്കും ഒരു കളർ തന്നെയാണ്.

സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ്‌ എം എൽ എ മുകേഷിന്റെ ഈ പോസ്റ്റിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News