അറസ്റ്റിനിടെ വനിതാ പൊലീസിനെ ആക്രമിച്ചു; അര്‍ണബ് ഗോസ്വാമിക്ക് പുതിയ എഫ്‌ഐആര്‍

അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. അറസ്റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു മുംബൈ പൊലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.

അര്‍ണബിന്റെ വീട്ടിലെത്തി ഭാര്യയുടെയും മകന്റെയും സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. മുന്‍പ് റിപ്പബ്ലിക് ടിവിയില്‍ ജോലി ചെയ്തിരുന്ന ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News