മഹാരാഷ്ട്രയിൽ സോഷ്യൽ മീഡിയകളുടെ ദുരുപയോഗം; മുംബൈ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പോലീസിനെയും അപകീർത്തിപെടുത്താൻ ഒന്നര ലക്ഷത്തിലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിച്ചു വരുന്നതായി മുംബൈ പോലീസ് കണ്ടെത്തി.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുതിന്റെ മരണത്തിന് തൊട്ടു പിന്നാലെയാണ് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മഹാരാഷ്ട്ര സർക്കാരിനും മുംബൈ പോലീസിനുമെതിരെ നിഷേധാത്മക വികാരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതായി മുംബൈ പോലീസ് കണ്ടെത്തിയത് . പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിനെ പോലും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുടെ ഉറവിടവും ഇതുമായി ബന്ധപ്പെട്ടതാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. .

പോലീസിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ച ഇത്തരത്തിലുള്ള 50,000 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുംബൈ പോലീസ് കണ്ടെത്തി. ഇത്തരം വ്യാജ അക്കൗണ്ടുകളുടെ എണ്ണം ഇപ്പോൾ 1.5 ലക്ഷത്തിലധികമായി.

അജ്ഞാതനായി തുടരുന്നതിനും സൈബർ നിയമ നിർവ്വഹണ ഏജൻസികളുടെ കണ്ണുകൾ വെട്ടിക്കുന്നതിനുമായി പ്രത്യേക പ്രോക്സി സെർവറുകളുടെ മറവ് പിടിച്ചാണ് ഇത്തരം സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് സാങ്കേതിക വിദഗ്ദർ പറയുന്നത്

പല അക്കൗണ്ടുകളും വിവിധ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെയും മുംബൈ പോലീസിനെയും പോലീസ് കമ്മീഷണറെയും ഉൾപ്പെടുത്തിയുള്ള വിരുദ്ധ വികാരങ്ങൾ അടങ്ങിയ പ്രതികരണങ്ങൾ പ്രചരിപ്പിക്കുന്നവയായിരുന്നുവെന്ന് പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ബോളിവുഡ് നടി രവീണ ടണ്ടനെപ്പോലുള്ള ജനപ്രിയ വ്യക്തിത്വങ്ങളുടെ പേരിലും നിരവധി വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ പ്രചരിക്കുന്നുണ്ട്.

അന്വേഷണത്തിൽ ഇത്തരം വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനായി BOT സാങ്കേതിക സംവിധാനങ്ങളാണ് പ്രയോജനപ്പെടുത്തുന്നതെന്നും കണ്ടെത്തി. വാണിജ്യാടിസ്ഥാനത്തിൽ നെഗറ്റീവ് ട്രെൻഡിംഗിനായി ഉപയോഗിക്കുന്ന ബോട്ട് പ്രോഗ്രാമിന് ഒരു അഭ്യർത്ഥനയ്ക്ക് 500 ട്വീറ്റുകളും റീ ട്വീറ്റുകളും പോസ്റ്റ് ചെയ്യാനാകും. പ്രതിമാസം 5 ദശലക്ഷം ട്വീറ്റുകളുടെ വലിയ സാങ്കേതിക ശേഷിയാണ് ഈ സംവിധാനങ്ങൾ അവകാശപ്പെടുന്നത്.

ഇതര ജനപ്രിയ സോഷ്യൽ മീഡിയകളുമായി ബന്ധിപ്പിച്ചും പങ്കു വച്ചുമാണ് നെഗറ്റീവ് ക്യാമ്പയിന്റെ പ്രചാരം ഇരട്ടിപ്പിക്കുന്നത്. ഏത് ഭാഷയിലും ട്വീറ്റ് ചെയ്യാൻ അനുവദിക്കുന്ന പണമടച്ചുള്ള പ്രോഗ്രാമുകളാണ് ഇവയെല്ലാം. അജ്ഞാതനായി തുടരാനും രഹസ്യ സ്വഭാവം സംരക്ഷിക്കുന്ന പ്രോക്സി സെർവർ ഉപയോഗിച്ച് ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇത്തരക്കാരെ തുണക്കുന്നത്.

സൈബർ, ഫോറൻസിക് വിദഗ്ധരുടെ ഒരു സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 2020 ജൂൺ മുതൽ 2020 ഒക്ടോബർ വരെ സൃഷ്ടിച്ചതും ഉപയോഗിച്ചതുമായ ഹാഷ്‌ടാഗുകളുടെയും അനുബന്ധ അക്കൗണ്ടുകളുടെയും വിവരങ്ങൾ നിർമ്മിത ബുദ്ധിയും സാങ്കേതിക പഠനവും ഉപയോഗിച്ചാണ് കണ്ടെത്തിയത്.

സൈബർ വിദഗ്ദർ കണ്ടെത്തിയ 1.5 ലക്ഷത്തിലധികം അക്കൗണ്ടുകളിൽ 80 ശതമാനവും സംശയാസ്പദമായിരുന്നു, കാരണം നെഗറ്റീവ് ട്വീറ്റുകളും അഭിപ്രായങ്ങളുമായി പ്രതിദിന ട്വീറ്റുകളുടെ എണ്ണത്തിലും അനുയായികളുടെ എണ്ണത്തിലുമുള്ള ഗണ്യമായ കുതിച്ചുചാട്ടം പ്രശസ്തർക്ക് പോലും സ്വപ്നം കാണാൻ കഴിയാത്തതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News