ബിനീഷ് ആരുടെയും ഡോണുമല്ല, ബോസുമല്ല എന്റെ രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ് ഒരു സാധാരണ മനുഷ്യനാണ് റെനീറ്റ മാധ്യമങ്ങളോട്

അനൂപ് മുഹമ്മദിന്റെ കാര്‍ഡ് അവര്‍ കൊണ്ടുവന്നിട്ടതാണ്. അവര്‍ ആകെ കൊണ്ടുപോയത് എന്റെ അമ്മയുടെ ഐ ഫോണ്‍ മാത്രമാണ്. അതിന് ശേഷം കാര്‍ഡ് ഇവിടെ നിന്ന് കിട്ടിയതാണ് അതില്‍ ഒപ്പിടണമെന്ന് പറഞ്ഞെങ്കിലും അത് ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ ഇത് കണ്ടിട്ടേ ഇല്ല സര്‍ കാണിക്കുമ്പോള്‍ മാത്രമാണ് കാര്‍ഡ് കാണുന്നതെന്നും എന്തായാലും താന്‍ ഒപ്പിടില്ലെന്നും റെനീറ്റ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഒപ്പിടാതിരുന്നാല്‍ തങ്ങള്‍ പോവില്ലെന്നും ബിനീഷ് കൂടുതല്‍ കുടുങ്ങുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റെനീറ്റ. ഭര്‍ത്താവിനെ രക്ഷിക്കണമെങ്കില്‍ ഒപ്പിടണമെന്ന് വാശി പിടിച്ചെങ്കിലും താന്‍ കുടുങ്ങിയാലും ജയിലില്‍ പോയാലും കാണാത്ത വസ്തുക്കള്‍ കണ്ടെന്ന് ഒപ്പിട്ട് നല്‍കാന്‍ കഴിയില്ലെന്ന് റനീറ്റ നിലപാടെടുത്തു.

അവര്‍ വീട്ടില്‍ തന്നെ തുടര്‍ന്നു ഞാനും അമ്മയും കുഞ്ഞും ഒരു മുറിയില്‍ ഇരിക്കുകയായിരുന്നു. വീട് നിയറെ ഉദ്യോഗസ്ഥരായിരുന്നു അവര്‍ക്ക് ഇവിടെ നിന്ന് ഒന്നും കിട്ടിയിട്ടില്ല. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് ഇനിയും അവിടെ കിടക്കും എന്നതരത്തില്‍ മാനസികമായി പീഡിപ്പിച്ചു.

എനിക്ക് മാധ്യമങ്ങളോട് പറയാനുള്ളത് ബിനീഷ് ആരുടെയും ഡോണുമല്ല, ബോസുമല്ല എന്റെ രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ് ഒരു സാധാരണ മനുഷ്യനാണ്. കുറച്ച് അധികം സുഹൃത്തുക്കള്‍ ഉണ്ടെന്നേ ഉള്ളു.

ഒരു കാര്‍ഡില്‍ മുഹമ്മദ് അനൂപ് എന്ന പേര് കാണിച്ച് ഇത് ഇവിടെനിന്ന് കിട്ടിയതാണെന്ന് ഒപ്പിട്ട് തരണമെന്ന് ഇഡി പറഞ്ഞു അത് താന്‍ സമ്മതിച്ച് കൊടുത്തില്ലെന്നും റെനിറ്റ പറഞ്ഞു. ശനിയഴ്ച ബിനീഷ് വരണമെന്നുണ്ടെങ്കില്‍ രേഖകളില്‍ ഒപ്പിടണമെന്നും വിസമ്മതിച്ചപ്പോള്‍ ബിനീഷ് പറഞ്ഞാല്‍ ഒപ്പിടുമോ എന്നതായിരുന്നു ചോദ്യം,

ബിനീഷല്ല ആര് പറഞ്ഞാലും ഇവിടെ നിന്ന് ലഭിക്കാത്ത വസ്തുക്കള്‍ കിട്ടിയെന്ന് ഒപ്പിട്ട് തരാന്‍ സാധിക്കില്ലെന്നും റെനീറ്റ പറഞ്ഞു. ഇപ്പോഴെനിക്ക് മനസിലാവുന്നു അവര്‍ പറയുന്ന രേഖകളില്‍ ഒപ്പിടാത്തതിനാലാണ് ബിനീഷിനെ പിടിച്ചുവച്ചിരിക്കുന്നതെന്ന് മനസിലാകുന്നുവെന്നും റെനീറ്റ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News