റെയ്ഡ് പീഡനമുറയല്ല; രശ്മിത രാമചന്ദ്രന്‍

ജൂലൈ 19, 2016 : ഡി. കെ. ബൻസാൽ എന്ന മുൻ കോർപ്പറേറ്റ് അഫയേഴ്സ് ഡിറക്ടർ ജനറലിന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്തത് CBI റെയ്ഡിനിടെയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിയ്ക്കാൻ വയ്യാതെയാണ്.

ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽനിന്ന് 9 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിലായിരുന്നു ബൻസാലിന്റെ വീട്ടിലെ റെയ്ഡ്. അവിടം കൊണ്ടും നിർത്താതെ സിബിഐ ബൻസാലിനെതിരെ അന്വേഷണ പീഢനം തുടർന്നു.

2 മാസങ്ങൾക്കപ്പുറം 2016 September-ൽ കിഴക്കൻ ദില്ലിയിലെ ഫ്ലാറ്റിലെ ഫാനിൽ കെട്ടിത്തൂങ്ങി ബൻസാലും മകൻ യോഗേഷും മരിച്ചു. 7 പേജ് നീണ്ട സൂയിസൈഡ് നോട്ടിൽ യോഗേഷ് സിബിഐയുടെ അന്വേഷണ ആഭാസം ഉൻമൂലന തന്ത്രമായത് എങ്ങനെ എന്ന് വിവരിച്ചെഴുതി, ഭരണത്തിലുള്ളവരുമായി ഉറ്റ ചങ്ങാത്തത്തിലായതുകൊണ്ട് തന്നെ ഒരു ശക്തിയും ഒരു ചുക്കും ചെയ്യില്ല എന്ന് CBI DIG വീമ്പിളക്കിയതിനെക്കുറിച്ചെഴുതി. ഒന്നും സംഭവിച്ചില്ല !

കേന്ദ്ര ഏജൻസികൾ താമസ സ്ഥലങ്ങളിൽ നടത്തുന്ന റെയ്ഡിന് ഭരണഘടനയുടെ അനുഛേദങ്ങൾ 19( 1 ) ( a) , 19 ( 1 ) ( d) , 21 എന്നീ മൗലികാവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള മാർഗ്ഗരേഖകൾ വേണമെന്നാവശ്യപ്പെട്ട് ഉപേന്ദ്ര റായ് സുപ്രീം കോടതിയെ സമീപിയ്ക്കുകയും ജസ്റ്റിസ്മാർ ഗോഗോയിയും പി സി പാന്തു മടങ്ങുന്ന ബഞ്ച് കേന്ദ്ര അഭ്യന്തര, ധന, നിയമ മന്ത്രാലയങ്ങൾക്ക് നോട്ടീസയയ്ക്കുകയും ചെയ്തു. ഒന്നും സംഭവിച്ചില്ല.

ഇന്നും മനുഷ്യത്വരഹിതവും രാഷ്ട്രീയ പ്രേരിതവുമായി കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുകൊണ്ടിരിയ്ക്കുന്നു. 2015-ൽ ഹിമാചൽ മുഖ്യമന്ത്രി വീർ ഭദ്ര സിംങ്ങിന്റെ മകളുടെ വിവാഹ വേളയിൽ അദ്ദേഹവുമായി ബന്ധപ്പെട്ട 13 ഇടങ്ങളിലാണ് സിബിഐ ഒറ്റയടിയ്ക്ക് റെയ്ഡ് നടത്തിയത്.

കേന്ദ്ര ഏജൻസികളുടെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടത് അവരുടെ രാഷ്ട്രീയത്തിന്റെ പേരിൽ മരുമകൻ വാദ്രയെ ഇ ഡി അനുദിനം ബുദ്ധിമുട്ടിച്ച സ്വന്തം അനുഭവം കൂടി ചേർത്തു വച്ചാണ് . എത്രയും പെട്ടെന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സുപ്രീം കോടതി ആവശ്യപ്പെട്ട മാർഗ്ഗരേഖ വന്നേ മതിയാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News