ഇഡി തന്നെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്താക്കി; റനീറ്റ ബിനീഷിന്‍റെ പിതാവ്

റെയ്ഡിന്‍റെ പേരില്‍ എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ അതിക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ തന്നെ ഇഡി വീട്ടില്‍ നിന്നും നിര്‍ബന്ധിച്ച് പുറത്താക്കിയെന്ന പരാതിയുമായി ബിനീഷിന്‍റെ ഭാര്യാപിതാവ്.

റനീറ്റയുടെ പിതാവ് എസ്ആര്‍ പ്രതീപ് ഈ കാര്യം ചൂണ്ടിക്കാട്ടി എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് പരാതിനല്‍കി. മഹസറില്‍ ഒപ്പുവയ്ക്കാന്‍ മകളെ മാനസികമായും ശാരീരികമായും ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയതായും എസ്ആര്‍ പ്രതീപ് നല്‍കിയ പരാതിയില്‍ പറയുന്നു.

മകളെ ഇഡി ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നു ഇവര്‍ക്ക് മാനസിക പിന്‍തുണ നല്‍കുന്നതിനാലാണ് തന്നെ ഇഡി വീട്ടില്‍ നിന്നും പുറത്താക്കിയതെന്നും എസ്ആര്‍ പ്രദീപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News