ഇഡി റെയ്ഡിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്

ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ളതാണെന്ന് മുസ്ലീം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. മുസ്തഫയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

ബിനീഷ് തെറ്റുചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നാല്‍ അതിന്‍റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബിനീഷിന്‍റെ ഭാര്യയോടും അമ്മയോടും മകനോടും കാണിക്കുന്ന നീതിനിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് മുസ്തഫ പറഞ്ഞു.

ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും 24 മണിക്കൂര്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ ഇവരെ തടഞ്ഞുനിര്‍ത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്നും മുസ്തഫ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഫെയ്സ്ബുക്ക് കുറിപ്പ് രണ്ടുമണിക്കൂറിന് ശേഷം ഇദ്ദേഹം ഡിലീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here