ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചില്ലാതാക്കിയവര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയിപ്പിക്കുന്നു: പ്രശാന്ത് ഭൂഷന്‍

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്ന കേന്ദ്രമന്ത്രിമാരുടെ വാദത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചില്ലാതാക്കിയ ഒരു സര്‍ക്കാര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയിപ്പിക്കുന്നു എന്നാണ് പ്രശാന്ത് ഭൂഷന്‍ പ്രതികരിച്ചത്.

അർണബിനെ അറസ്​റ്റ്​ ചെയ്​ത മുംബൈ ​പൊലീസി​െൻറ നടപടി അടിയന്തരാവസ്​ഥയെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രിമാരുടെ പ്രതികരണം. ആഭ്യന്തരമന്ത്രി അമിത്​ ഷാ, സ്​മൃതി ഇറാനി, പ്രകാശ്​ ജാവ്​ദേക്കർ, രവിശങ്കർ പ്രസാദ്​ തുടങ്ങിയവരാണ്​ അർണബിന്​ പിന്തുണയുമ​ായെത്തിയത്​.

റിപ്പബ്ലിക്​ ടി.വിക്കും അർണബി​െൻറ വ്യക്തിസ്വാതന്ത്രത്തിനും ജനാധിപത്യത്തി​െൻറ നാലാം തൂണിനും എതിരായ അധികാര ദുർവിനിയോഗമാണിതെന്നുമായിരുന്നു അമിത്​ ഷായുടെ പ്രതികരണം.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.

അതേസമയം അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.

ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസഹകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News