ബിനീഷ് കോടിയേരിയുടെ കുടുംബത്തെ പീഡിപിച്ച ഇഡിക്കെതിരെ കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദീരജ് രവി

ബിനീഷ് കോടിയേരിയുടെ കുടുംബത്തെ പീഡിപിച്ച ഇഡിക്കെതിരെ കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദീരജ് രവിയുടെ എഫ് ബി പോസ്റ്റ്. ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവാണ് ദീരജ് രവി.

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് സോണിയാഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രസ്താവനയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും തള്ളുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദീരജ് രവി കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരതക്കെതിരെ രംഗത്തു വന്നത്.

അതേ സമയം ബിനീഷ് കോടിയേരിയെ താന്‍ പിന്തുണക്കുന്നില്ലെന്നും എന്നാല്‍ ബിനീഷിന്റെ കുടുംബാംഗങ്ങളെ 24 മണിക്കൂറിലധികം റെയിഡിന്റെ പേരില്‍ ബന്ദിയാക്കിയത് പീഡനവും രാഷ്ട്രീയ പകപോക്കലുമാണെന്ന് ദീരജ് രവി സദൈര്യം വ്യക്തമാക്കുന്നു. കെപിസിസി സെക്രട്ടറി സൂരജ് രവിയുടെ സഹോദരനാണ് ദീരജ് രവി.

ബിനീഷിന്റെ വീട്ടിൽ ബി ജെ പി രാഷ്ട്രീയ പക പോക്കൽ നടത്തുന്നു എന്ന് വ്യക്തം.
വി മുരളീധരനെതിരെ മുഖ്യ മന്ത്രി ആഞ്ഞടിച്ചതും…

Posted by Dheeraj Ravi on Wednesday, 4 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News