മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയില്‍

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയില്‍. മുംബൈ വിമാനത്താവളം ലക്ഷ്യമിട്ട് ചില തീവ്രവാദ സംഘടനകള്‍ നടത്തിയ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. .

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും യാത്രക്കാര്‍ക്ക് കര്‍ശനമായ നിയന്ത്രണവും സുരക്ഷാ പരിശോധനയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉറപ്പാക്കിയത്.

ഡിസംബര്‍ 26 ന് ചില തീവ്രവാദ സംഘടനകള്‍ മുംബൈ വിമാനത്താവളം അക്രമിക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി കേന്ദ്ര സുരക്ഷാ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കണക്കിലെടുത്താണ് നടപടികള്‍. മുംബൈ തീവ്രവാദ സംഘടനകള്‍ 22 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

പ്രധാന ഗേറ്റില്‍ റാന്‍ഡം സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള യാത്രക്കാരുടെയും ജീവനക്കാരുടെയും കര്‍ശനമായ പരിശോധനയും ജാഗ്രതയും പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ ചെയ്യാത്ത ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ ബിസിഎഎസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്, കൂടാതെ എയ്റോ ബ്രിഡ്ജിലേക്ക് അനധികൃത വ്യക്തികള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്നും സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News