നടന്‍ വിനീതിന്റെ പേരില്‍ വിദേശത്തു നിന്ന് ഫോണ്‍കോളുകള്‍; തട്ടിപ്പിനിരയാവരുതെന്ന് വിനീത്

നടന്‍ വിനീതിന്റെ പേരില്‍ വിദേശത്തു നിന്ന് ഫോണ്‍കോളുകള്‍ നടത്തി വന്‍ തട്ടിപ്പ്. ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് വിദേശത്ത് നിന്ന് ആളുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്നതായി വിനീത് തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വ്യാജ നമ്പറില്‍ നിന്നും താനാണെന്നും പറഞ്ഞ് ഫോണ്‍കോള്‍ വന്നാല്‍ സംശയാസ്പദമായ കോണ്‍ടാക്റ്റുകളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പോസ്റ്റില്‍ പറഞ്ഞു. ആക്ടര്‍ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്സ് ആപ്പ് കോണ്‍ടാക്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് പോസ്റ്റ്.

അമേരിക്കയില്‍നിന്നുള്ള നമ്പരില്‍നിന്നാണ് ഇത്തരത്തില്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. വിനീത് ഡിജിപിക്ക് പരാതി നല്‍കി. പരാതി ഹൈടെക് സെല്ലിനു കൈമാറും. തട്ടിപ്പു കണ്ടെത്തിയാല്‍ നിയമപരമായി നീങ്ങേണ്ടതും ജനത്തെ അറിയിക്കേണ്ടതും തന്റെ കടമയാണെന്നും വിനീത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News