ഫ്രാങ്കോ മുളയ്ക്കലിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആഗസ്റ്റില്‍ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് കോടതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

മുന്‍ ഉത്തരവില്‍ പിഴവുകള്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യവും കോടതി നിരസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News