ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്; പിടിച്ചെടുത്തത് അരക്കോടിയിലധികം രൂപ

സംസ്ഥാനമൊട്ടാകെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കണക്കില്‍പ്പെടാത്ത അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു. കെ.പി. യോഹന്നാന്റെ വീട്ടിലും ജീവനക്കാരുടെ വീടുകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചരച്ചിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്‌ഡിന് നേതൃത്വം നല്‍കിയത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ ആസ്ഥാന കേന്ദ്രം പ്രവര്‍ത്തിക്കുന്ന തിരുവല്ല കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ പരിശോധനകള്‍.  ഇതര സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥരും സംസ്ഥാന സംഘത്തോടെപ്പം ഉണ്ടായിരുന്നു.

സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി, സ്‌കൂള്‍ എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് സംഘം റെയ്ഡ് നടത്തി. ഇവിടെ നിന്ന് പണം കൈമാറ്റം ചെയ്തത് സംബസിച്ച ചില രേഖകള്‍ ഉദ്യോഗസ്ഥ സംഘത്തിന് ലഭിചതായാണ് വിവരം. സഭാ വക്താവിന്റെ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 57 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ബാങ്ക് അക്കൗണ്ടു വിവരങ്ങളും സമാന്തരമായി പരിശോധിച്ചു.

നടത്തിപ്പുക്കാരായ ഏതാനും പേരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. വിദേശ സാമ്പത്തിക സഹായം സ്വീകരിച്ച വിഷയത്തില്‍ ലഭ്യമാക്കിയ കണക്കിലെ പൊരുത്തക്കെടുകളെ തുടര്‍ന്നാണ് പരിശോധനയെന്നാണ് സൂചന .

സാമ്പത്തിക സഹായം സ്വീകരിച്ച വിഷയത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, നടത്തിപ്പുകാരില്‍ ഒരാളുടെ ഏതാനും ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് നേരത്തെ മരവിപ്പിച്ചിരുന്നു. രാവിലെ 6.45നാണ് പരിശോധന തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News