2025നകം മൂവായിരം ഇലക്ട്രിക് ബസ്സുകൾ:മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുകയാണ്:മുഖ്യമന്ത്രി

2025നകം മൂവായിരം ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഘട്ടം ഘട്ടമായി പൊതുവാഹനങ്ങൾ ഇലക്ട്രിക് ആക്കും. സംയുക്ത സംരംഭം വഴി മൂവായിരം ബസ്സുകൾ കെ എസ് ആർ ടി സി ക്കു നൽകും.
മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുകയാണ്. ഘട്ടംഘട്ടമായി ഇലക്ട്രിക്ക് വാഹനങ്ങളിറക്കാൻ സമഗ്രമായ നയം ആവിഷ്കരിച്ചിട്ടുണ്ട്. 2025 നകം ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

51-49% ഓഹരി പങ്കാളിത്തത്തില്‍ ഹെസുമായി ചേർന്ന് ബസുകൾ നിർമിക്കും . നിയമപരമായ പരിശോധനകൾ ഇക്കാര്യത്തിൽ നടന്നുവരികയാണ്. ആവശ്യമായ 3000 ബസ്സുകൾ സംയുക്ത സംരംഭം വഴി നിര്‍മ്മിക്കാനാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News