ചിലർ കെഫോൺ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; സർക്കാറിനെ വിവാദങ്ങൾ കൊണ്ട് പിൻതിരിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

ചിലർ കെഫോൺ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി. ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ച് ആശയകുഴപ്പം ഉണ്ടാക്കുന്നു. ഇതിൻ്റെ ചുവട് പിടിച്ച് കേന്ദ്ര അന്വേഷണ ഏജൻസികളും ഇടപ്പെടാൻ ശ്രമിക്കുന്നു.
സർക്കാറിനെ വിവാദങ്ങൾ കൊണ്ട്പിൻതിരിപ്പിക്കാൻ കഴിയില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പിലാക്കും. ഹീനമായ രാഷ്ട്രീയം കളിക്കുന്നവർ ഇത് ജനക്ഷേമത്തിന് എതിരാണെന്ന് തിരിച്ചറിയണം.

കെഫോണും ഇ മൊബിലിറ്റിയും സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളാണ്.സുപ്രധാന പദ്ധതികളെ എങ്ങനെയൊക്കെ തുരങ്കം വക്കാമെന്നാണ് ഒരു കൂട്ടര്‍ ആലോചിക്കുന്നത്.കെ ഫോൺ എന്ന പദ്ധതിയെ അടക്കം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നു. അത് ഏറ്റ് പിടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ചില കേന്ദ്ര ഏജൻസികൾ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാകുമോ എന്ന് കൂടി ആലോചിക്കുന്നു. വിവാദങ്ങൾക്ക് പുറകെ പോകാനൊന്നും ഇല്ല. ഏറ്റെടുത്ത ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്ന് ഒരു ശക്തിക്കും പിന്തിരിപ്പിക്കാൻ കഴിയില്ല. ഇത് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ്.

നാടിന്റെ കുതിപ്പിന് അനുയോജ്യമായ പദ്ധതികളെ നാടുകടത്തി ഹീനമായ രാഷ്ട്രീയം കളിക്കുന്നവരോട് ഒരു കാര്യമേ പറയാനുള്ളു എന്തിനാണ് ഈ പദ്ധതികള്‍, നാടിനെന്താണ് ഗുണം എന്ന് മനസിലാക്കാന്‍ തയ്യാറാകണം എന്നാണ് പറയാനുള്ളത് എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News