ജീവനാണ് പരമപ്രധാനം: ജാഗ്രത കൈവെടിയരുത്; രോഗത്തെ നിസ്സാരവൽക്കരിക്കരുതെന്ന് മുഖ്യമന്ത്രി

കേരളത്തിൽ രോഗികൾ ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 1മുതൽ 10 ശതമാനം വരെ കുറവ് രോഗ നിരക്കിലുണ്ട്. ഈ കണക്കുകള്‍ കാണുമ്പോള്‍ രോഗം പതുക്കെ പിന്‍വലിയുകയാണോ എന്നൊരു തോന്നല്‍ നമുക്ക് വന്നേക്കാം. അതിന്‍റെ ഭാഗമായി മുന്‍കരുതകലുകളില്‍ വീഴ്ച വരുത്താനും സാദ്ധ്യതയുണ്ട്. അത്തരമൊരു അനാസ്ഥയിലേയ്ക്ക് പോയിക്കൂടാ.

നിരവധി സ്ഥലങ്ങളില്‍ രോഗം ഒരു തവണ ഉച്ചസ്ഥായിയില്‍ എത്തിയതിനു ശേഷം ഇടവേള പിന്നിട്ട് വീണ്ടും ആദ്യത്തേക്കാള്‍ മോശമായ രീതിയില്‍ പീക്ക് ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതുപോലൊരു സാഹചര്യമുടലെടുത്താല്‍ രോഗമേല്‍പ്പിക്കുന്ന ആഘാതം നിയന്ത്രണാതീതമായി വളരും.ജാഗ്രത കൈവെടിയരുത് രോഗത്തെ നിസ്സാരവൽക്കരിക്കരുത് എന്നും മുഖ്യമന്ത്രി.

കോവിഡ് മാറുന്ന ആളുകളില്‍ രോഗസമയത്ത് ഉടലെടുത്ത വിഷമതകള്‍ മരണകാരണമായേക്കാ. ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേയ്ക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. അല്ലെങ്കില്‍ രോഗവുമായി പൊരുതുന്നതിന്‍റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണമുണ്ടാകുന്ന അവശതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ്കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥ ചെറുതല്ലാത്ത ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ നിസ്സാരവല്‍ക്കരിക്കാന്‍ ആരും തയ്യാറാകരുത്..

പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ഉണ്ടാകുന്നുണ്ട്. അവയവങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടും അവശതകളും ദീര്‍ഘകാലം നിലനിൽക്കുന്നത് ചെറുതല്ലാത്ത ഒരു വിഭാഗത്തെ അലട്ടുന്നുണ്ട്. മരണ നിരക്ക് കുറവായത് കൊണ്ട് രോഗത്തെ നിസ്സാര വത്കരിക്കരുത്. ബ്രേക്ക് ദ ചെയിൻ ശക്തമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനങ്ങൾ പരമാവധി പിന്തുണ നൽകണം. ജീവനാണ് പരമപ്രധാനം.

കൊവിഡ് ബാധിച്ച എണ്ണത്തിന്‍റെ ഇരട്ടിയിലധികം ആളുകളെ മുൻകരുതൽ കാരണം കൊവിഡ് വരാതെ കാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊവിഡ് മുക്തരായവര്‍ക്ക് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്.കേസുകള്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിര്‍ബാധം തുടരേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനും ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്‍ കരുതലോടെ മുന്നോട്ടു കൊണ്ടുപോകാനും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിന്‍റെ ഇരട്ടിയലധികം ആളുകളെ നമ്മുടെ മുന്‍കരുതലുകള്‍ കാരണം കോവിഡ് വരാതെ കാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ ഓരോരുത്തരും കാണിക്കുന്ന ജാഗ്രത നിരവധി മനുഷ്യരുടെ ജീവനാണ് സുരക്ഷിതമാക്കുന്നത്.

കോവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകള്‍ക്കായുള്ള പ്രത്യേക സംവിധാനമാണീത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും റഫറല്‍ ക്ളിനിക്കുകളും പ്രവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News