കോഹ്‌ലിയുടെ പിറന്നാൾ ആഘോഷത്തിൽ അനുഷ്ക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

സാമൂഹ്യമാധ്യമങ്ങളിലെയും ക്രിക്കറ്റ്ലോകത്തെയും സിനിമാലോകത്തേയും ദമ്പതികളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും.കോഹ്‌ലിയുടെ ജന്മദിനമാണ് ഇന്ന്. ഭാര്യ അനുഷ്ക ശർമ്മയ്ക്കും തന്റെ ഐപിഎൽ ടീമിനൊപ്പം ജന്മദിനമാഘോഷിക്കുന്ന വിരാടിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. വിരാടിനും അനുഷ്കയ്ക്കും ഒപ്പം യുവേന്ദ്ര ചവാലിന്റെ പ്രതിശ്രുതവധു ധനശ്രീ വർമ്മയേയും കാണാം.ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് അനുഷ്കയും വിരാടും.

ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരും വിവാഹം കഴിച്ചത് ..2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം.“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. എന്റെ വിശ്വസ്തനെ വിവാഹം കഴിച്ചു. ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരിക്കൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News