അച്ഛന്റെ പാര്‍ട്ടിക്ക് വേണ്ടി തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല എന്നും വിജയ്‌.

അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധമില്ല എന്ന് എന്റെ ആരാധകരോടും പൊതുജനത്തിനോടും ഖേദപൂര്‍വ്വം അറിയിക്കുന്നു,’ എന്ന് വിജയ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.
അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല , അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരും തന്നെ ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുത് എന്നും താരം അഭ്യര്‍ഥിച്ചു.

ഇളയദളപതി എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഏറെക്കാലമായി ഉറ്റുനോക്കുന്ന ഒന്നാണ്. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം (All India Thalapathy Vijay Makkal Iyakkam) എന്ന പേരിൽ ഒരു ഫാന്‍സ്‌ സംഘടന റജിസ്റ്റർ ചെയ്യാൻ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയതോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ അനുമാനങ്ങൾ കൂടുതലായി.

എന്നാല്‍ ഇത് തന്റെ സംരംഭമാണ് എന്നും വിജയുടെ രാഷ്ട്രീയ പാർട്ടിയല്ല എന്നും വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ അറിയിച്ചു.‘വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല,’ എന്നും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here