ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി ബ്രാന്ഡ് പ്രീ- ഓണ്ഡ് കാറുകളുടെ റീട്ടെയിലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‌സ് ലിമിറ്റഡ് ഇന്ത്യയില് 50 പുതിയ അത്യാധുനിക ഫ്രാഞ്ചൈസി സ്റ്റോറുകള് ആരംഭിച്ചു.
പുതിയ സ്റ്റോറുകളിലൂടെ യൂസ്ഡ് കാര് വിഭാഗത്തില് എംഎഫ്‌സിഡബ്ല്യുഎല് അതിന്റെ വിപണി നേതൃത്വം ഉറപ്പിക്കുകയാണ്. നിലവിലുള്ള മഹാമാരി മൂലം സമ്പദ് വ്യവസ്ഥയില് മാന്ദ്യമുണ്ടായിട്ടും ആരോഗ്യവും സുരക്ഷയും മുന്നിര്ത്തി പൊതുഗതാഗതത്തിന് പകരം സ്വകാര്യ വാഹനങ്ങള് സ്വന്തമാക്കാന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യത്തെത്തുടര്ന്ന് എംഎഫ്‌സിഡബ്ല്യുഎല് അതിന്റെ സ്റ്റോര് ശൃംഖല വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുകയാണ്.
ഹരിയാന, ഉത്തര്പ്രദേശ്, രാജസ്ഥാന്, ബീഹാര്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്, പഞ്ചാബ്, കേരളം, തമിഴ്‌നാട് എന്നിവയാണ് പുതിയ എംഎഫ്‌സിഡബ്ല്യുഎല് സ്റ്റോറുകള് തുടങ്ങിയ ചില സംസ്ഥാനങ്ങള്. ”വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തില് ഒരു കാര് വാങ്ങാന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്ക്ക് ആകര്ഷകമായ വിലനിര്ണ്ണയവും മികച്ച നിലവാരവുമുള്ള യൂസ്ഡ് കാറുകള് നല്ലൊരു മാര്ഗമാണെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‌സ് ലിമിറ്റഡ് സിഇഒയും എംഡിയുമായ അശുതോഷ് പാണ്ഡെ പറഞ്ഞു.
ഈ പ്രവണത ടയര് II / III ഇന്ത്യയില് വളരെയധികം കൂടുതലും പ്രബലവുമാണെന്നും അതിനാല് വിദൂര നഗരങ്ങളിലേക്ക് അതിവേഗം സാന്നിധ്യം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.”
കാലങ്ങളായി, എംഎഫ്‌സിഡബ്ല്യുഎല് അസംഘടിതമായ പ്രീ-ഓണ്ഡ് കാറുകളുടെ മേഖലയില് ഒരു സംഘടിതവ്യവസ്ഥ നിര്മ്മിക്കുകയും ഫ്രാഞ്ചൈസികള്, ഉപഭോക്താക്കള്, ഡീലര്മാര്, സ്ഥാപന ക്ലയന്റുകള് എന്നിവയില് വിശ്വാസത്തിന്റെയും സുതാര്യതയുടെയും ഒരു വലയം സൃഷ്ടിക്കുകയും ചെയ്തു.
എല്ലാ ഫ്രാഞ്ചൈസി ഉടമകള്ക്കും സാങ്കേതികവിദ്യ, പരിശീലനം, സോഫ്‌റ്റ്വെയര്, ബ്രാന്ഡിംഗ്, മാര്ക്കറ്റിംഗ് എന്നിവ ലഭ്യമാണ്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില് നിന്നുള്ള ഉപഭോക്താക്കള്ക്ക് പുതുതായി തുറന്ന ഫ്രാഞ്ചൈസികളില് നിന്ന് പ്രീ-ഓണ്ഡ് വാഹനം സ്വന്തമാക്കാം.
• കൊല്ലത്ത് ദീപുവിന്റെ ഉടമസ്ഥതയിലുള്ള എന്എക്‌സ്ടി ഡ്രൈവ് കാര്
• തിരുവനന്തപുരത്ത് പ്രസീദ് മാധവ് സനലിന്റെ ഉടമസ്ഥതയിലുള്ള ആഞ്ജനേയ മോട്ടോഴ്‌സ്
യൂസ്ഡ് കാറുകള് വില്പ്പനയും വാങ്ങലും, 118 പോയിന്റ് പരിശോധന റിപ്പോര്ട്ട്, മഹീന്ദ്ര സര്ട്ടിഫൈഡ് യൂസ്ഡ് കാറുകള്ക്ക് വാറന്റി, അനായാസ വായ്പ, തടസ്സരഹിതമായ ആര്ടിഒ കൈമാറ്റം എന്നിവ ഓരോ പുതിയ എംഎഫ്‌സിഡബ്ല്യുഎല് സ്റ്റോറുകളും വാഗ്ദാനം ചെയ്യുന്നു.
ശുചിത്വവും അണുനശീകരണവും ഉറപ്പാക്കുന്നതിന് എംഎഫ്‌സിഡബ്ല്യുഎല് അതിന്റെ സ്റ്റോറുകളില് വില്ക്കുന്ന ഓരോ കാറിനും രണ്ട് ഫെയ്‌സ് മാസ്‌കുകള്, ഒരു ജോടി ഗ്ലൗസുകള്, കാര് അണുവിമുക്തമാക്കല് സ്‌പ്രേ, ഒരു ഹാന്ഡ് സാനിറ്റൈസര് എന്നിവയും വാഹനം അണുവിമുക്തമാക്കുന്നതിന് പിന്തുടരേണ്ട ഘട്ടംഘട്ടമായ പ്രക്രിയയുടെ ലഘുലേഖയും അടങ്ങിയ ഒരു ശുചിത്വ കിറ്റ് നല്കും.
മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‌സുമായി സഹകരിക്കുന്നതിന്, ലോഗിന് ചെയ്യുക:
https://www.mahindrafirstchoice.com/
You can also call 1800-419-4800
Get real time update about this post categories directly on your device, subscribe now.