ബാലുശ്ശേരിയില്‍ ഒമ്പത് വയസുകാരി ബലാത്സംഗത്തിന് ഇരയായി

കോഴിക്കോട് ബാലുശ്ശേരിയില്‍ 9 വയസുകാരി ബലാത്സംഗത്തിന് ഇരയായി. ക്വാറി തൊഴിലാളിയായ നേപ്പാള്‍ സ്വദേശികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ മാളൂര്‍മല ക്വാറിയില്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിയുടെ 9 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. നാലു വര്‍ഷം മുമ്പ് ക്വാറി ജോലിയ്ക്കായി കേരളത്തില്‍ എത്തിയ കുടുംബമാണിത്. ബുധനാഴ്ച രാത്രിയണ് കുട്ടി പീഡനത്തിന് ഇരയായത്. ഈ സമയം കുട്ടിയുടെ അമ്മയും അച്ഛനും വീട്ടില്‍ ഉണ്ടായിരുന്നില്ല.

കുട്ടിയടക്കം മൂന്നുകുട്ടികള്‍ മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. അതേ സമയം രാത്രി വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടില്‍ പരിശോധന നടത്തി. ബാലുശേശി എം എല്‍ എ പുരുഷന്‍ കടലുണ്ടി വീട്ടില്‍ എത്തി പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

ബാലുശേശി സി ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ അച്ഛനില്‍ നിന്ന് മൊഴിയെടുത്തു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശവാസികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News