ഹൈടെക് കൃഷിയിലൂടെ ഇനി പച്ചക്കറിയും പുഷ്പവിളയും; ഇന്‍ഡോ-ഡച്ച് കര്‍മ്മ പദ്ധതിയിലൂടെ പുതിയ മികവിന്റെ കേന്ദ്രം

പച്ചക്കറിയുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷിസാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന്, ഇന്‍ഡോ-ഡച്ച് കര്‍മ്മ പദ്ധതിയിലൂടെ പുതിയ മികവിന്റെ കേന്ദ്രം ഒരുങ്ങുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയിലെ അമ്പലവയലിലുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ കാമ്പസിലാണ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
പച്ചക്കറി കൃഷിയിലും പുഷ്പകൃഷിയിലും മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിച്ചു വരുന്ന നെതര്‍ലന്‍റുമായുള്ള സഹകരണത്തിലൂടെ, അത്തരം സാങ്കേതിക വിദ്യകള്‍ നമ്മുടെ നാട്ടിലെത്തിച്ച് കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഈ മികവിന്‍റെ കേന്ദ്രത്തിലൂടെ സാധിക്കും. സുഭിക്ഷ കേരളം പോലെ കാര്‍ഷിക സ്വയംപര്യാപ്തത നേടാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഈ ഘട്ടത്തില്‍ ഈ കേന്ദ്രം നമ്മുടെ സംസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News