ജാര്‍ഖണ്ഡും സിബിഐയെ തടഞ്ഞു; നിയന്ത്രണമേര്‍പ്പെടുത്തുന്ന എട്ടാമത്തെ സംസ്ഥാനം

സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് സംസ്ഥാനത്തെ കേസുകളില്‍ ഇടപപെടാനുള്ള അനുവാദം പിന്‍വലിച്ച് ജാര്‍ഖണ്ഡും. സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

എക്സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ തന്നെ ഇത് നടപ്പാക്കും. സിബിഐ നിയന്ത്രണമേര്‍പ്പെടുത്തുന്ന എട്ടാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. നേരത്തെ ബംഗാള്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ചത്തീസ്ഗഢ്, കേരളം, മഹരാഷ്ട്ര സംസ്ഥാനങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രതികാര നടപടികളാണ് നടന്നുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐയ്ക്കുള്ള അധികാരം പിന്‍വലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News