പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് പദ്ധതികളുടെ വിജയകരമായ പൂര്‍ത്തീകരണം: മുഖ്യമന്ത്രി; രണ്ട് മാസം കൊണ്ട് 61,290 പേര്‍ക്ക് തൊഴിലവസരങ്ങള്‍

100 ദിന പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിവസം കൊണ്ട് 50000 പേര്‍ക്ക് തൊ‍ഴിലെന്ന പ്രഖ്യാപനം 32 ദിവസം കൊണ്ട് യാഥാര്‍ഥ്യമായി പ്രഖ്യാപനം ക‍ഴിഞ്ഞ് 60 ദിവസം പിന്നിടുമ്പോള്‍ 61290 തൊ‍ഴിലവസരങ്ങളാണ് സര്‍ക്കാര്‍ സൃഷിച്ചത്.

സംസ്ഥാനത്ത് നാല് മാസം കൊണ്ട് ഒരുലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാറിന്‍റെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പം നിന്ന എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

പ്രഖ്യാപിക്കുന്ന സമയത്ത് പദ്ധതികളെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് നിശ്ചയിച്ച ദിവസത്തിന് മുന്നെ തന്നെ ലക്ഷ്യത്തിലെത്തിയ പദ്ധതിയെന്നും മുഖ്യമന്ത്രി.

ഈ പദ്ധതി ഇവിടം കൊണ്ട് അവസാനിക്കുല്ല. ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു 50000 തൊഴിലവസരം കൂടി സൃഷ്‌ടിക്കാനാണ് നീക്കം. നാല് മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍‌കുകയാണ് ലകഷ്യ മെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ വകുപ്പുകള്‍ മറ്റ് പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി രണ്ട് മാസം കൊണ്ട് 19607 പേര്‍ക്ക് തൊഴില്‍ നല്‍‌കി. ഇതില്‍ താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടും.

ഇതിന് പുറമെ സര്‍ക്കാരില്‍ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ 41683 പേര്‍ക്കാണ് തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

കുടുംബശ്രീയുടെ ക്വാട്ട 15000 ആയിരുന്നു. സെപ്തംര്‍ ഒക്ടോബര്‍ മാസങ്ങളിലായി 19135 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ നല്‍കി. ഏറ്റവും കൂടുതല്‍ സൃഷ്ടിക്കപ്പെട്ടത് സൂക്ഷമ തൊഴില്‍ സംരംഭങ്ങളിലാണ്. ജനകീയ ഹോട്ടലുകളില്‍ 611 പേര്‍ക്ക് ജോലി ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News